കോഴിക്കോടിന്റെ ഐക്കണായിരുന്നു മാമുക്കോയയെന്ന് നടൻ ജോയ് മാത്യു. ധാരാളം പുസ്തകം വായിക്കുന്നയാളാണ് മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുയായി എന്ന് പറയുന്ന വിധമാണ് അദ്ദേഹത്തിന്റെ പാടവം. ബഷീറിന്റെ ജീവിത വീക്ഷണവും തമാശയും നർമ്മവും മാമുക്കോയക്കുണ്ട്. ഏത് ഭാഷയിൽ അദ്ദേഹം അഭിനയിച്ചാലും ഒരു കോഴിക്കോടൻ ടച്ച് ഉണ്ടായിരുന്നു. സാധാരണക്കാർക്കൊപ്പമായിരുന്നു എന്നും. എന്തു കാര്യത്തിനാണെങ്കിലും മുന്നിലുണ്ടായിരുന്നു. അടുപ്പം തോന്നുന്ന വളരെ കുറച്ചു സിനിമാ താരങ്ങളിലൊരാളായിരുന്നു മാമുക്കോയയെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോടിനും ലോകത്തെ സിനിമ പ്രേമികൾക്കും വലിയ നഷ്ടമാണ്. നടനെന്ന […]
Tag: Mamukkoya
‘മലയാള സിനിമയിൽ ഇനി ക്യാരക്ടർ ആർട്ടിസ്റ്റുകളായി ആരാണ് ഉള്ളത്?’; വികാരാധീതനായി ജയറാം
മാമുക്കോയയുടെ വിയോഗം സമ്മാനിച്ച ഞെട്ടലിലാണ് താനെന്ന് ജയറാം ട്വന്റിഫോറിനോട്. മാമുക്കോയ ആശുപത്രിയിലായിരുന്നപ്പോൾ മുതൽ താനും സത്യനന്തിക്കാടും അദ്ദേഹത്തെ കുറിച്ച് പലരസ്പരം വിളിച്ച് സംസാരിക്കുമായിരുന്നുവെന്നും അര മണിക്കൂർ മുൻപാണ് ആരോഗ്യനില മോശമായ അവസ്ഥയിലാണെന്ന് അറിയുന്നതെന്നും ജയറാം പറഞ്ഞു. ‘മാമുക്കോയയെ കണ്ടിട്ട് ഒരുപാട് നാളായി. മകൾക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അവസാനമായി കണ്ടത്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവുമായി വളരെയടുത്ത ബന്ധമുള്ള വ്യക്തിയാണ് ഞാൻ. ധ്വനിയെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. മലയാള സിനിമയിൽ ഇനി […]
മാമുക്കോയ അന്തരിച്ചു
നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്ത് നിന്നുമാണ് സിനിമയിൽ എത്തിയത്. മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം. കോഴിക്കോടൻ സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നത്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, […]