National

ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി; മമതാ ബാനർജിക്ക് പരുക്ക്

ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതോടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സാരമായ പരുക്ക്. ഇടത് കാൽമുട്ടിനും ഇടത് ഇടുപ്പെല്ലിനും പരിക്കേറ്റതായി ഡോക്ടർസ് അറിയിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് കൊൽക്കത്ത എസ്എസ്‌കെഎം ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചെങ്കിലും, വീട്ടിൽ ചികിൽസ മതിയെന്ന് മമത ഡോക്ടർമാരെ അറിയിച്ചു.മമതയ്ക്ക് ദിവസങ്ങളോളം വിശ്രമം വേണ്ടി വരും.പരിക്കുകൾ സാരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.ഗവർണർ ഡോ. സി.വി.ആനന്ദബോസ് മമതയുമായി സംസാരിച്ചു. മോശം കാലാവസ്ഥയിൽ കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്നാണ് സെവോക് വ്യോമത്താവളത്തിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് […]

National

മമത ബാനര്‍ജി ഇന്ന് പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും

ഡല്‍ഹിയിലുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് 4.30 നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. വൈകീട്ട് 6.30 ന് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ മമത കാണും. ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനായി നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മമത മറ്റ് പരിപാടികള്‍ ഒന്നും തന്നെ ഇതുവരെനിശ്ചയിച്ചിട്ടില്ല. ഡല്‍ഹിയില്‍ തുടരുന്ന മമത തൃണമൂല്‍ എംപിമാരുടെ […]

National

“സത്യം പറയുന്ന” ആളുകൾക്കെതിരെയാണ് കേന്ദ്രം; വ്യവസായികളുൾപ്പെടെയുള്ള നിരവധിയാളുകൾ രാജ്യം വിട്ടെന്ന് മമത ബാൻർജി

സത്യം പറയുന്നവർക്ക് എതിരാണ് ബി.ജെ.പിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്ക് കീഴിൽ സാധാരണ ജനങ്ങൾ “പീഡിപ്പിക്കപ്പെടുന്നു” എന്നും അതിന്റെ ഫലമായി വ്യവസായികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ രാജ്യം വിട്ടുപോയെന്നും ബാനർജി ആരോപിച്ചു. വ്യവസായികളുൾപ്പെടെ രാജ്യം വിടുന്നുവെന്ന കാര്യം പാസ്പോർട്ട്, വിസ ഓഫീസുകൾ ഉപയോഗിച്ച് പരിശോധിക്കാവുന്നതാണെന്നും മമത കൂട്ടിച്ചേർത്തു. മുമ്പും പല തവണ മമത ബാനർജി സമാനമായ ആരോപണങ്ങൾ കേന്ദ്ര സർക്കാറിനെതിരെ ഉന്നയിച്ചിരുന്നു. ”മഹാരാഷ്ട്രയിലെ ഒരു ശിവസേനാ നേതാവിനെ (സഞ്ജയ് റാവത്ത്) ഇ.ഡി വിളിപ്പിച്ചത് ശ്രദ്ധയിൽപെട്ടു, […]

National

രാഷ്ട്രപതി തെരെഞ്ഞെടുപ്പ്; ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം വേണം, നേതാക്കളുടെ യോഗം വിളിച്ച് മമത ബാനര്‍ജി

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂൺ 15 ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് യോഗം. എൻഡിഎ ഇതര മുഖ്യമന്ത്രിമാർക്കും മമത കത്തയച്ചിച്ചുണ്ട്. സോണിയ ഗാന്ധി, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിവർക്കാണ് കത്ത്. ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം വേണമെന്ന് മമത കത്തിൽ ചൂണ്ടിക്കാട്ടി. ജൂലൈ 24നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അടുത്ത ദിവസം, ജൂലൈ 25ന് പുതിയ രാഷ്ട്രപതി ചുമതലയേൽക്കും. രാഷ്ട്രപതി […]

India

മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും

ത്യണമൂല്‍- ബിജെപി പോര് കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക്. സംയുക്ത പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ എത്തുന്ന മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിനിടെ ജൂലൈ 25 മുതല്‍ ഉള്ള 5 ദിവസം ഡല്‍ഹി തങ്ങാനാണ് മമത ബാനര്‍ജിയുടെ തിരുമാനം. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ മമത ബാനര്‍ജി 10 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപി വിരുദ്ധ സഖ്യം എന്ന ആശയം മുന്നോട്ട് വച്ച കത്ത് നല്‍കിയിരുന്നു. അന്ന് ആ കത്ത് സ്വീകരിച്ച […]

India

മമത ബാനര്‍ജിയെ ബിജെപി നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്നതായി തൃണമൂല്‍

ബിജെപി നേതാക്കള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുന്നതായി അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടു തൃണാമൂല്‍ എംപിമാര്‍ പരാതി നല്‍കി. അതേസമയം പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മമത ബാനര്‍ജി ആശുപത്രി വിട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നാളെ പുറത്തിറക്കും. അടുത്ത ദിവസം മുതല്‍ മമത പ്രചരണത്തിനിറങ്ങും. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മമത എസ്എസ്‌കെഎം ആശുപത്രി വിട്ടത്. മുഖ്യമന്ത്രിയുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഡിസ്ചാര്‍ജ് ചെയ്യുന്നതെന്നും മമതയുടെ ആരോഗ്യനില […]