യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലെ സന്ദർശനം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായായിരുന്നു സന്ദർശനം. എന്നാൽ, വെസ്റ്റ് മിഡ്‌നാപൂരിലെ കലൈകുണ്ഡ വ്യോമസേനാ താവളത്തിലിറങ്ങിയ മോദിയെ സ്വീകരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എത്തിയിരുന്നില്ല. സ്ഥലത്തുണ്ടായിട്ടും വിമാനമിറങ്ങുമ്പോൾ ഔദ്യോഗിക സ്വീകരണ പരിപാടികൾക്കൊന്നും അവർ നിന്നില്ല. സൈനിക താവളത്തിനു സമീപം തന്നെയായിരുന്നു തുടർന്നുള്ള ദുരന്ത അവലോകന യോഗം നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രിക്കു പുറമെ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ, മുഖ്യമന്ത്രി മമതാ ബാനർജി, കേന്ദ്ര മന്ത്രിമാരായ […]
Tag: mamata banerjee
”തിരക്കിലാണ്”; പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്കരിച്ച് മമത
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ബഹിഷ്കരിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുള്ളതിനാലാണ് യോഗത്തിൽനിന്ന് ഒഴിവാകുന്നതെന്നാണ് മമതയുടെ വിശദീകരണം. അതേസമയം, ചീഫ് സെക്രട്ടറി അലപൻ ബന്ദോപാധ്യായ യോഗത്തിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം നടക്കുക. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷനും യോഗത്തിൽ ചർച്ചയാകും.
‘കേന്ദ്രസേന വോട്ടര്‍മാരെ തടയുന്നു’; പോളിങ് ബൂത്തില്‍ കുത്തിയിരുന്ന് മമതയുടെ പ്രതിഷേധം
പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടയിലും പരക്കെ അക്രമ സംഭവങ്ങൾ. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമിലെ പോളിങ് ബൂത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടർമാരെ വോട്ട് ചെയ്യാൻ സിആർപിഎഫ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. പുറത്ത് നിന്ന് വന്ന ആളുകൾ ബിജെപിക്ക് വേണ്ടി അക്രമം ഉണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മമത ഗവര്‍ണറെ വിളിച്ച് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. “ഏത് നിമിഷവും എന്തും സംഭവിക്കാം. ക്രമസമാധാനം തകര്‍ന്നു. ഇടപെടണം”- ഗവര്‍ണര്‍ ജയ്ദീപ് ധന്‍കറിനെ ഫോണില്‍ […]
‘ഒരിക്കല്‍ ഇന്ത്യയുടെ പേര് മോദി എന്നാക്കും’: പരിഹസിച്ച് മമത ബാനര്‍ജി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സ്റ്റേഡിയങ്ങളുടെ പേര് മാറ്റുകയും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ഫോട്ടോ അച്ചടിക്കുകയും ചെയ്ത പ്രധാനമന്ത്രി ഒരു ദിവസം രാജ്യത്തിന് തന്നെ സ്വന്തം പേരിടുമെന്നായിരുന്നു മമത ബാനര്‍ജിയുടെ പരിഹാസം. കൊല്‍ക്കത്തയില്‍ നടന്ന വനിതാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. ‘സ്റ്റേഡിയത്തിന് സ്വന്തം പേരിടുന്നു. കോവിഡ് സര്‍ട്ടിഫിക്കറ്റിലും സ്വന്തം ചിത്രം പതിപ്പിക്കുന്നു. തന്റെ ഫോട്ടോ ഐഎസ്ആര്‍ഒ വഴി ബഹിരാകാശത്തേക്ക് അയക്കുന്നു. രാജ്യത്തിന് തന്നെ അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് ഇനി […]
കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്
പശ്ചിമ ബംഗാളില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് 10 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് ഷെയര്‍ കുറഞ്ഞ് കനത്ത തിരിച്ചടി ഏറ്റുവാങ്ങുന്ന സിപിഎമ്മും കോണ്‍ഗ്രസും. 200ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന ബിജെപി. ഈ വര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യം തന്നെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാകാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥ വരെ കോണ്‍ഗ്രസിനായിരുന്നു ബംഗാളില്‍ മേല്‍ക്കൈ. 1977ല്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 34 വര്‍ഷം ബംഗാള്‍ ഭരിച്ചു. […]
“എം.എല്‍.എമാരെ വിലക്ക് വാങ്ങാന്‍ കഴിയും, പക്ഷെ…” അമിത് ഷാക്ക് മറുപടിയുമായി മമതാ ബാനര്‍ജി
ബി.ജെ.പിക്ക് ഏതാനും എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാന്‍ കഴിയും എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ബംഗാള്‍ ജനത തനിക്കൊപ്പമാണെന്നും മമത പറഞ്ഞു. ബോല്‍പൂരില്‍ സംഘടിപ്പിച്ച റോഡ് ഷോക്ക് ശേഷം സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. വിശ്വഭാരതി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ബംഗാളിന്റെ സംസ്‌കാരം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹം ബി.ജെ.പിക്കാരാനായാണ് പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വക്താവാണെന്നും മമത കുറ്റപ്പെടുത്തി. ഡിസംബര്‍ 20ന് ബോല്‍പ്പൂരില്‍ അമിത് ഷാ […]
മമതയ്ക്ക് വിണ്ടും തിരിച്ചടി, 24 മണിക്കൂറിനിടയില്‍ നാല് എം.എൽ.എമാര്‍ രാജി വെച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുറത്തു പോകുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്ന് വെള്ളിയാഴ്ച പുറത്തുപോയത് രണ്ടു നേതാക്കൾ. മുതിർന്ന എം.എൽ.എ ശിൽബദ്ര ദത്ത പാർട്ടി വിട്ടതിന് പിന്നാലെ ന്യൂനപക്ഷ സെൽ നേതാവ് കബീറുൽ ഇസ്ലാമും രാജിവെച്ചു. ഇതോടെ 24 മണിക്കൂറിനിടയില്‍ 4 എം.എൽ.എമാരാണ് രാജി സമര്‍പ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ബാക്കി നിൽക്കെയാണ് തൃണമൂൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി. ബാരക്പുർ മണ്ഡലത്തിൽനിന്നുള്ള പ്രതിനിധിയാണ് […]
ഐ.പി.എസ് ഓഫീസര്‍മാരെ ഉടന്‍ തിരിച്ചയക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് മമത
മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരെ ഉടനടി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് വിട്ടയക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡയമണ്ട് ഹാര്‍ബര്‍ എസ്പി ഭോലാനാഥ് പാണ്ഡെ, പ്രസിഡന്‍സി റേഞ്ച് ഡി.ഐ.ജി പ്രവീണ്‍ ത്രിപാഠി, സൗത്ത് ബംഗാള്‍ എ.ഡി.ജി.പി രാജീവ് മിശ്ര എന്നീ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി തിരിച്ചുവിളിച്ചിരിക്കുന്നത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ഐപിഎസ് കേഡര്‍ റൂള്‍ 6(1) […]
‘ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ, ജയിലിലിരുന്ന് തെരഞ്ഞെടുപ്പില്‍ വിജയിക്കും’: ബിജെപിയോട് മമത
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെ ബിജെപിയും അവരുടെ അന്വേഷണ ഏജന്‍സികളും അറസ്റ്റ് ചെയ്താല്‍ ജയിലില്‍ ഇരുന്നും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിന്‍റെ ഏറ്റവും വലിയ ശാപമാണ് ബിജെപിയെന്നും മമത ആരോപിച്ചു. “എനിക്ക് ബിജെപിയെയോ അവരുടെ ഏജന്‍സികളെയോ ഭയമില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കട്ടെ. ജയിലില്‍ ഇരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കും”- മമത ബാനര്‍ജി ബാങ്കുരയിലെ റാലിയില്‍ പറഞ്ഞു. […]