India National

ബംഗാൾ മുഖ്യമന്ത്രിയായി മമത അധികാരമേറ്റു; അഭിനന്ദനവുമായി മോദി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ജഗദീപ് ധൻകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ബംഗാളി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. മുതിർന്ന ടി.എം.സി നേതാക്കളായ പാർത്ഥ ചാറ്റർജി, സുബ്രത മുഖർജി എന്നിവരെ കൂടാതെ ടി.എം.സിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച പ്രശാന്ത് കിഷോർ, ബാനർജി എം.പി, അനന്തരവൻ അഭിഷേക് ബാനർജി എന്നിവരും പങ്കെടുത്തു. രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കള്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. […]

India National

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാവുന്നത്. രാവിലെ രാജ് ഭവനിലാണ് ചടങ്ങുകൾ. അതിനിടെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള അക്രമങ്ങൾ തുടരുകയാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി നൽകി. ഇൻഡിക് കലക്റ്റിവ് ട്രസ്റ്റ് എന്ന സംഘടനയാണ് ഹരജി നൽകിയത്. എതിരാളികളെ അപ്രസക്തരാക്കി 292 സീറ്റിൽ 213 നേടി വൻ ഭൂരിപക്ഷത്തോട ഭരണം നിലനിർത്തിയ മമത, ഹാട്രിക് വിജയത്തോടെയാണ് ഇന്ന് അധികാരമേൽക്കുകയാണ്. രാവിലെ 10.45 ന് […]

India

”ദുരന്ത സമയത്ത് തിരിഞ്ഞുനോക്കാത്തവര്‍ തെരഞ്ഞെടുപ്പ് കാലത്ത് പണച്ചാക്കുമായി പറന്നെത്തി”

പണവുമായി ഇപ്പോൾ ബം​ഗാളിൽ പറന്നെത്തിയ ബി.ജെ.പിക്കാരെയൊന്നും പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോൾ സംസ്ഥാനത്ത് കണ്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ജനസംഖ്യാ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. ഉംപുൻ കൊടുങ്കാറ്റ് നേരത്ത് നേരത്ത് ഇന്ന് ഇവിടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളെയാരെയും കണ്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ടർമാരെ വലവീശിപ്പിടിക്കാൻ പണച്ചാക്കുമായി ഹെലികോപ്ടറിൽ വന്നിറങ്ങിയിരിക്കുകയാണ് ഇവർ. കൊടുങ്കാറ്റ് ദുരിതത്തിനിടെ കോടികളുടെ സഹായങ്ങളാണ് തൃണമൂൽ പ്രവർത്തകർ ചെയ്തത്. എത്താവുന്നിടത്തെല്ലാം എത്തി. ജനങ്ങളുടെ കൂടെ നിന്നു. അന്ന് ഇവരെല്ലാം എവിടെയായിരുന്നു. ദുരിത കാലത്ത് […]

India

‘ബംഗാളില്‍ വന്ന് ഗോളടിക്കാന്‍ നില്‍ക്കണ്ട, ഗോള്‍ക്കീപ്പറായി ഞാനുണ്ട്’‌: മോദിക്ക് മമതയുടെ മറുപടി

തെരഞ്ഞെടുപ്പ് പോര് മൂര്‍ച്ചിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ വന്ന് ആരും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ പോകുന്നില്ലെന്നും ഇവിടെ ഗോള്‍ക്കീപ്പറായി താനുണ്ടാകുമെന്നും മമത ഹൂഗ്ലിയില്‍ പറഞ്ഞു. ഫെബ്രുവരി ഏഴിനാണ് മോദി ബംഗാളില്‍ പ്രചാരണം നടത്തിയത്. ബംഗാളിലെ ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും, ഭരണകക്ഷിയായ തൃണമൂലിന് ജനങ്ങള്‍ ‘റാം കാര്‍ഡ്’ കാണിക്കുമെന്നും മോദി പറഞ്ഞിരുന്നു. ഫുട്‌ബോളിലെ റെഡ് കാര്‍ഡ് കാണിക്കുന്നതിനോട് ഉപമിച്ചാണ് മോദി റാം കാര്‍ഡ് പദം പ്രയോഗിച്ചത്. എന്നാല്‍ ഇതേ നാണയത്തില്‍ […]

India National

കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരം: മമത

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങൾക്ക് കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രീയം ദൃഢമായ ആശയമാണെന്നും, ഒരാൾ വസ്ത്രം മാറുന്നത് പോലെ അത് മാറ്റാനാകില്ലെന്നും മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിലെ തീവ്ര ഇടത് കോട്ടയായ പുരുലിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. “ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണ്. ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ചേരാം. ഞങ്ങളെന്തായാളം അവരുടെ ആശയങ്ങൾക്ക് മുമ്പിൽ തല കുനിക്കില്ല. ” […]

India National

നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും; വമ്പന്‍ പ്രഖ്യാപനവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: മെയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ മാസം തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കളം മാറിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. ‘നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്,’ നഗരത്തിലെ റാലിയില്‍ മമത വ്യക്തമാക്കി. രണ്ടാം മണ്ഡലമായി കൊല്‍ക്കത്തയിലെ ഭബാനിപൂരില്‍ നിന്ന് ജനവിധി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നന്ദിഗ്രാമിലെ സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ […]

India National

ബി.ജെ.പിക്കെതിരെ ഇടതുമുന്നണിയും കോണ്‍ഗ്രസും മമതയോടൊപ്പം അണിചേരണം: തൃണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ബി.ജെ.പിക്കെതിരായുളള പോരാട്ടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടൊപ്പം ഇടതുമുന്നണിയും കോണ്‍ഗ്രസും അണിചേരണമെന്ന അഭ്യര്‍ത്ഥനയുമായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. ”ഇടതുമുന്നണിയും കോണ്‍ഗ്രസും ആത്മാര്‍ത്ഥമായി ബി.ജെ.പി വിരുദ്ധരാണെങ്കില്‍, ബി.ജെ.പിയുടെ സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ അവര്‍ മമത ബാനര്‍ജിയോടൊപ്പം ചേരും.” മുതിര്‍ന്ന ടി.എം.സി എം.പി സൗഗാത റോയി പറഞ്ഞു. പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ മുഖം എന്നാണ് ടി.എം.സി മേധാവി സൗഗാത, മമത ബാനര്‍ജിയെ […]

India National

തെരഞ്ഞെടുപ്പ് തോറ്റാൽ ബി.ജെ.പി പ്രവർത്തകർ ട്രംപ് അനുകൂലികളെ പോലെ പെരുമാറും : മമത

ബി.ജെ.പി തെരഞ്ഞെടുപ്പ് തോറ്റാൽ പ്രവർത്തകർ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. “തെരഞ്ഞെടുപ്പ് തോൽക്കുന്ന ദിവസം ബി.ജെ.പി അംഗങ്ങളും പ്രവർത്തകരും ട്രംപ് അനുകൂലികളെ പോലെ പെരുമാറും “- നാദിയ ജില്ലയിലെ റാലിയെ അഭിസംബോധന ചെയ്യവേ മമത പറഞ്ഞു. തന്റെ പാർട്ടിയിൽ നിന്നും അടുത്തിടെയുണ്ടായ കൊഴിഞ്ഞുപോക്കിനെ കുറിച്ച് സൂചിപ്പിക്കവേ ബി.ജെ.പി ഒരു ചവറ്റുകൊട്ട പാർട്ടിയായി മാറിയെന്നു അവർ പറഞ്ഞു. മറ്റുള്ള പാർട്ടിയിൽ നിന്നുള്ള അഴിമതിക്കാരായതും ചീഞ്ഞതുമായ നേതാക്കളെ കൊണ്ട് നിറയ്ക്കുകയാണ് അവരെന്നും മമത പറഞ്ഞു. […]

India National

ബംഗാൾ ഗുജറാത്ത് ആകാൻ അനുവദിക്കില്ല, ബി.ജെ.പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മമത ബാനർജി

കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിനെ ഗുജറാത്ത് ആക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് മമതയുടെ പുതിയ പ്രസ്താവന . “ഞങ്ങളുടെ മണ്ണിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അത് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് . ബംഗാൾ ഗുജറാത്ത് ആകാൻ ഞങ്ങൾ അനുവദിക്കില്ല” മമത ബാനർജി പറഞ്ഞു. 2020 ബംഗ്ലാ സംഗീത് മേളയിൽ സംസാരിക്കുകയായിരിക്കുന്നു അവർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാഹ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബംഗാൾ സന്ദർശിക്കുകയും തൃണമൂൽ സർക്കാരിനെതിരെ രൂക്ഷമായ […]

India National

‘സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണത്തില്‍ കേന്ദ്രം ഒരു ലജ്ജയുമില്ലാതെ ഇടപെടുന്നു’; മമത ബാനര്‍ജി

പശ്ചിമ ബംഗാളിന്‍റെ ഭരണത്തില്‍ ഒരു ലജ്ജയുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിലൂടെ കേന്ദ്രം സംസ്ഥാന ഗവണ്‍മെന്റിന്‍റെ ഭരണത്തില്‍ ഇടപെടുന്നുവെന്നാണ് മമതയുടെ വിമര്‍ശനം. ഫെഡറലിസം നിലനിര്‍ത്താന്‍ ഐക്യപ്പെട്ട രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ക്ക് നന്ദിയും രേഖപ്പെടുത്തുന്നുണ്ട് മമത. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് കേന്ദ്രവും മമതയും തമ്മിലെ പോര് ശക്തമായത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ജയിക്കാന്‍ ബി.ജെ.പിയുടെ തന്ത്രമാണ് ഈ ആക്രമണമെന്ന് തൃണമൂല്‍ മന്ത്രി സുബ്രത […]