Kerala

കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍: ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും ഇന്ന് മുതല്‍ തുറക്കുന്നു

ആരാധനാലയങ്ങള്‍ അടഞ്ഞുതന്നെ കിടക്കട്ടെയെന്നാണ് ഭൂരിഭാഗം മതനേതൃത്വങ്ങളുടെ തീരുമാനം. ലോക്ക്ഡൌണിന് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരാധനാലയങ്ങള്‍ അടഞ്ഞുതന്നെ കിടക്കട്ടെയെന്നാണ് ഭൂരിഭാഗം മതനേതൃത്വങ്ങളുടെ തീരുമാനം. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്തും ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഇളവ് പ്രബല്യത്തില്‍ വന്നെങ്കിലും ശുചീകരണത്തിനും അണുവിമുക്തമാക്കുന്നതിനുമാണ് ഇന്നലെ ഉപയോഗപ്പെടുത്തിയത്. നഗരപരിധികളിലെ മുസ്‍ലിം പള്ളികള്‍ മിക്കതും അടച്ചിടാനാണ് തീരുമാനം. ഗ്രാമങ്ങളിലും ചുരുക്കം പള്ളികള്‍ […]

Kerala

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, മാളുകള്‍ നാളെ തുറക്കും; ഇന്ന് ശുചീകരണദിനം

കേന്ദ്രം നിര്‍ദ്ദേശിച്ച ഇളവുകളുടെ മാനദണ്ഡം പാലിച്ചാണ് സംസ്ഥാനത്തും ആരാധനാലയങ്ങളും മാളുകളും റെസ്റ്റോറന്‍റുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്നത്. സംസ്ഥാനത്ത് ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ ഇന്ന് ശുചിയാക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം കേന്ദ്രം നിര്‍ദ്ദേശിച്ച ഇളവുകളുടെ മാനദണ്ഡം പാലിച്ചാണ് സംസ്ഥാനത്തും ആരാധനാലയങ്ങളും മാളുകളും റെസ്റ്റോറന്‍റുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഇന്ന് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരുമെങ്കിലും നാളെ മുതലാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ഇന്ന് സമ്പൂര്‍ണ ശുചീകരണ ദിനമായിരിക്കും. ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും […]