കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍. വിഷയത്തില്‍ എഐസിസിക്ക് പരാതി നല്‍കുമെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഘടകങ്ങളെ ഖാര്‍ഗെയ്ക്ക് അനുകൂല നിലപാടെടുക്കാന്‍ പിന്തുണയ്ക്കുന്നത് എഐസിസി അല്ലെന്ന് തരൂര്‍ പറയുന്നു. പിസിസികളുടെ പരസ്യ പിന്തുണയ്ക്ക് പിന്നില്‍ ദേശീയ നേതൃത്വമാണെന്നതിന് തെളിവില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് പ്രസിദ്ധീകരിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിക്കും. ശശി […]
Tag: mallikarjun kharge
ഖാര്‍ഗെയുടെ സംഘടനാ രംഗത്തെ അനുഭവസമ്പത്ത് കോണ്‍ഗ്രസിന് കരുത്ത് പകരും: കെ.സുധാകരന്‍ എംപി
പരിണതപ്രജ്ഞനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയെപോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച മല്ലികാര്‍ജുന ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തും ഊര്‍ജവും പകരമെന്നും അദ്ദേഹം പറഞ്ഞു ( K Sudhakaran in support mallikarjun kharge ). ആറുപതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തില്‍ എന്നും മതേതര ആശങ്ങള്‍ മുറുകെ പിടിച്ച നേതാവാണ് ഖര്‍ഗെ. ആര്‍എസ്എസ്, സംഘപരിവാര്‍ ശക്തികളോട് […]
രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ച് മല്ലികാര്‍ജുൻ ഖാര്‍ഗെ
മല്ലികാര്‍ജുൻ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ സ്ഥാനം ഒഴിഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്ന കത്ത് രാജ്യസഭാ ഉപാധ്യക്ഷന് കൈമാറി.(mallikarjun kharge resigned from rajyasabha) ജയ്പൂര്‍ സമ്മേളനത്തിൽ എടുത്ത ഒരാൾക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയതിന് പിന്നാലെയാണ് രാജി നൽകിയത്. മല്ലികാര്‍ജുൻ ഖാര്‍ഗെ രാജിവച്ച സാഹചര്യത്തിൽ […]
നെഹ്റു കുടുംബത്തിൻ്റെ പിന്തുണ ഖാർഗെയ്ക്ക്; ദിഗ്‌വിജയ് സിംഗ് പിന്മാറിയേക്കും
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നെഹ്റു കുടുംബത്തിൻ്റെ പിന്തുണ മല്ലികാർജുൻ ഖാർഗെയ്ക്ക്. ഇതോടെ ദിഗ്‌വിജയ് സിംഗ് പിന്മാറുമെന്നാണ് സൂചന. ഖാർഗെയും ദിഗ്‌വിജയ് സിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം പിന്മാറുമെങ്കിൽ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും തമ്മിലാവും പോരാട്ടം. ഇന്ന് പന്ത്രണ്ട് മണിക്ക് ശശി തരൂർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കൂടാതെ കൂടുതൽ നേതാക്കൾ ഇവിടെ എത്തുമെന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും തിരക്കിട്ട ചർച്ചകൾ ഇന്നും ഡൽഹിയിൽ നടക്കുകയാണ്. വൈകീട്ട് മൂന്ന് മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.