Kerala

പ്രിയപ്പെട്ട അച്ഛന്‍ ഇനി വരില്ല… ഒന്നുമറിയാതെ കളിചിരികളില്‍ മുഴുകി കുഞ്ഞുതന്‍വിക്

സിക്കിമില്‍ അപകടത്തില്‍ മരിച്ചസൈനികന്‍ വൈശാഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ ഒന്നുമറിയാതെ കളിചിരികളില്‍ മുഴുകിയിരിക്കുന്ന ഒരാളുണ്ട് അവിടെ. ആള്‍ക്കൂട്ടം എന്തിനെന്നോ അമ്മ കരയുന്നതെന്തിനെന്നോ മനസിലാകാതെ കുസൃതി കാണിച്ചിരിക്കുന്ന ഒരു വയസുകാരന്‍ തന്‍വിക. വൈശാഖിന്റെ ഒരേയൊരു മകന്‍. അച്ഛന്റെ മരണവാര്‍ത്ത അറിയാതെ ഇപ്പോഴും കളി ചിരികളിലാണ് തന്‍വിക്. വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു തന്‍വികിന്റെ ഒന്നാം പിറന്നാള്‍ നന്നായി ആഘോഷിക്കണമെന്ന്. അടുത്ത പിറന്നാളാകുമ്പോഴേക്കും നിറയെ സമ്മാനങ്ങളുമായി മടങ്ങിയെത്താമെന്ന് മകന് ഉറപ്പ് നല്‍കിയാണ് വൈശാഖ് ഒടുവില്‍ വീട് വിട്ടിറങ്ങിയത്. പക്ഷേ എല്ലാം വിഫലമായി. […]

Kerala

മലയാളി ജവാൻ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കൂനൂരിൽ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം ഇന്ന് രാത്രി ഡൽഹിയിൽ നിന്ന് സുലൂർ വിമാനത്താവളത്തിൽ എത്തിക്കും. മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് റോഡ് മാർഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം. എ. പ്രദീപിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻ്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ് എന്ന് അദ്ദേഹം അനുസ്മരിച്ചു. അതേസമയം സംയുക്ത […]