Entertainment

ആ നീളം കൂടിയ ചിരി മലയാളി മറക്കില്ല; മാള അരവിന്ദന്റെ ഓര്‍മകള്‍ക്ക് ഏട്ട് വയസ്

മലയാളികളെ ചിരിച്ചും കരയിപ്പിച്ചും കടന്നുപോയ മഹാനടന്‍ മാള അരവിന്ദന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് എട്ടാണ്ട്. സ്വന്തം പേരിനേക്കാള്‍ നാട് തന്നെ പേരായിമാറിയ നടനെ ഓര്‍ക്കാന്‍ ഇന്നും ഒരു സ്മാരകം പോലുമില്ല. മാള അരവിന്ദന്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ന് മാള വ്യാപാരഭവനില്‍ അനുസ്മരണപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് മാളയെന്നാല്‍ അരവിന്ദന്‍ തന്നെയാണ്. മഹാനടന്റെ ഓര്‍മ്മകളുറങ്ങുന്ന നാട് ഒരു സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ തയാറായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, വടമ കിമര്‍, അമ്പഴക്കാട് റോഡ് എന്നിവയ്ക്ക് അരവിന്ദന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് ഫൌണ്ടേഷന്‍ […]

Entertainment

നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ്

നടനും എഴുത്തുകാരനും സാഹിത്യനിരൂപകനുമായ നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ്. കര്‍മ മണ്ഡലങ്ങളിലെല്ലാം ഒരുപോലെ ശോഭിച്ച ബഹുമുഖപ്രതിഭയായിരുന്നു നരേന്ദ്രപ്രസാദ്. മലയാളി അന്നുവരെ കണ്ട വില്ലന്‍ വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അഭിനയശൈലി. മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും കൈകള്‍ അന്തരീക്ഷത്തില്‍ ചുഴറ്റിയുള്ള അംഗചലനങ്ങളും. നടനവൈഭവത്തിന്റെ വിസ്മയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച അതുല്യ നടന്‍…അങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ്. അധ്യാപകനായി നരേന്ദ്രപ്രസാദ് 1980-കളിലാണ് നാടക രംഗത്ത് സജീവമാകുന്നത്. നാടകവും എഴുത്തുമായിരുന്നു സ്വന്തം തട്ടകമെന്ന് നരേന്ദ്രപ്രസാദ് വിശ്വസിച്ചിരുന്നു. കേരളത്തിലങ്ങോളമുള്ള വേദികളില്‍ അവതരിപ്പിച്ച സൗപര്‍ണിക എന്ന […]

Kerala

റിസബാവ അന്തരിച്ചു

നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. (malayalam actor rizabaava demise) നാടക നടനായിരുന്ന റിസബാവ ഇന്നസെൻ്റ് നായകനായി 1990ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെ പ്രശസ്തനായി. സിനിമയിലും സീരിയലിലും […]

Entertainment

നടന്‍ അനില്‍ മുരളി അന്തരിച്ചു

മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയിലെത്തുന്നത്. നസ്രാണി, മാണിക്യക്കല്ല്, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഫോറന്‍സിക് ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ചിത്രങ്ങളില്‍ അനില്‍ അഭിനയിച്ചിട്ടുണ്ട്. സുമയാണ് ഭാര്യ, മക്കള്‍-ആദിത്യ, അരുന്ധതി.