India Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം കൊട്ടുക്കര സ്വദേശി മൊയ്തീനാണ് മരിച്ചത്. എഴുപത്തഞ്ച് വയസായിരുന്നു. ഹൃദ്രോഗിയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം ശനിയാഴ്ച മരണപ്പെട്ട തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയനാനന്ദൻ (53),കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷ് (45),ഞായറാഴ്ച മരിച്ച എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69) എന്നിവർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധമൂലം മരണമടഞ്ഞവരുടെ എണ്ണം 87ആയി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1083 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ […]