Kerala

ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി

ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി. നിലവിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പയിലും സന്നിധാനത്തും അധിക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  തിരക്ക് ഒഴിവാക്കാൻ സമയം ക്രമീകരിച്ചാണ് പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് സേനാംഗങ്ങളുൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ വിപുലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. മകരവിളക്ക് ദിവസമായ ജനുവരി 14വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. വരും ദിവസങ്ങളിൽ സന്നിധാനത്ത് തങ്ങുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.

Kerala

മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും, നടവരവ് 150 കോടി

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും.ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവവപ്പെടുന്നത്.ശബരിമലയില്‍ ഇതുവരെയുള്ള നടവരവ് 150 കോടി കടന്നു. കഴിഞ്ഞദിവസം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ശബരിമല സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തോടെ സന്നിധാനത്തെ അഭിഷേകങ്ങളും പ്രധാന പൂജകളും പൂര്‍ത്തിയായി. ഇന്ന് പന്തളം രാജപ്രതിനിധി പരമ്പരാഗത ആചാര പ്രകാരം ദര്‍ശനം നടത്തിയശേഷം നട അടക്കും. തിരുവാഭരണങ്ങളുമായി രാജപ്രതിനിധി പന്തളത്തേക്ക് മടക്കയാത്ര […]

Kerala

ശബരിമല മകരവിളക്ക് ഇന്ന്

ശബരിമല മകരവിളക്ക് ഇന്ന് .വെർച്ച്വല്‍ ക്യൂ സംവിധാനത്തിലൂടെ അനുമതി ലഭിച്ച 5000 പേർക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 8.14 നാണ് മകര സംക്രമ പൂജ തുടർന്ന് അഭിഷേകവും മറ്റ് വിശേഷാൽ പൂജാ ചടങ്ങുകളും നടക്കും . പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6 മണിയോടെ സന്നിധാനത്ത് എത്തും. തുടർന്നാണ് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയും മകരവിളക്ക് ദർശനവും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണവും സുരക്ഷയുമാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.