National

മഹാനാടകത്തിന് അവസാനം; രാജ് ഭവനിലെത്തി രാജി സമര്‍പ്പിച്ച് ഉദ്ധവ് താക്കറെ

ഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനൊടുവിലാണ് രാജി. വലിയ കൂട്ടം ശിവസേന പ്രവര്‍ത്തകരുടേയും വലിയ വാഹനവ്യൂഹത്തിന്റേയും അകമ്പടിയോടെയാണ് ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തിയത്. കനത്ത സുരക്ഷയാണ ഉദ്ധവ് താക്കറെയ്ക്ക് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി കസേരയിലേക്ക് താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഉദ്ധവ് താക്കറെ രാജി സമര്‍പ്പിച്ചത്. ഒപ്പമുള്ളവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താന്‍ […]

India National

ആര്‍.എസ്.എസ് ദേശീയ ആസ്ഥാനമുള്ള നാഗ്‍പൂരിലും തോറ്റ് ബി.ജെ.പി

മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. ആര്‍.എസ്.എസ് ദേശീയ ആസ്ഥാനമുള്ള നാഗ്പൂരിലടക്കം ബി.ജെ.പി തോറ്റു. ഇവിടെ ബി.ജെ.പി പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്. കേന്ദ്രമന്ത്രിയാകുന്നതിന് മുമ്പ് ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി മഹാരാഷ്ട്ര മന്ത്രിയായിരുന്നു. അദ്ദേഹം ആദ്യമായി മഹാരാഷ്ട്ര മന്ത്രിസഭയിലെത്തിയത് നാഗ്പൂരില്‍ നിന്ന് നിയമസഭാ കൗണ്‍സിലിലേക്ക് ജയിച്ചുകൊണ്ടാണ്. ആറ് സീറ്റിലേക്കായിരുന്നു വോട്ടെടുപ്പ്. നാലിടത്ത് മഹാ അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നില്‍ ബിജെപിയും മറ്റൊന്നില്‍ സ്വതന്ത്രനും ജയിച്ചു. ബിജെപിക്ക് ശക്തി കേന്ദ്രങ്ങളില്‍ പോലും തോല്‍വി […]