National

പതിറ്റാണ്ടുകളായി മഹാത്മാഗാന്ധിയെ കുലദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമം

തെലങ്കാനയിൽ ഒരു ഗ്രാമത്തിലെ ജനങ്ങൾ ആറ് പതിറ്റാണ്ടിലേറെയായി മഹാത്മാഗാന്ധിയെ തങ്ങളുടെ കുലദൈവമായി ആരാധിക്കുന്നു. ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പൂജ നടത്തിക്കൊണ്ടാണ് ഇവരുടെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ. മഹാത്മാഗാന്ധി എങ്ങനെ ദൈവമായി? എവിടെയാണ് ഈ ഗ്രാമം? ഇതിന് പിന്നിലെ കഥ എന്ത്? തെലങ്കാന സംസ്ഥാനത്തെ നിസാമാബാദ് ജില്ലാ റൂറൽ നിയോജകമണ്ഡലത്തിൽ വരുന്ന ഗ്രാമങ്ങളിലൊന്നാണ് നർസിംഗ്പൂർ. 1961-ൽ ഗ്രാമത്തിന്റെ നടുവിൽ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ ഗ്രാമവാസികൾ ഭൂമി പൂജ നടത്തി. തറക്കല്ലിടൽ ചടങ്ങ് പുരോഗമിക്കുന്നതിനിടെ ഗ്രാമത്തിലെ […]

Kerala

മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് 11ന്  നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക. ഒഡിഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം […]

India National

ബ്രിട്ടീഷ് കറന്‍സിയില്‍ ഗാന്ധിജി; കറൻസിയിൽ ഉൾപ്പെടുത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തി

‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഗന്ധിജിയെ കറൻസിയിൽ ഉൾപ്പെടുത്തുന്നത് ബ്രിട്ടീഷ് കറൻസിയിൽ ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യുന്നു. ഇതോടെ ബ്രിട്ടീഷ് കറൻസിയിൽ ഉൾപ്പെടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയാകും മഹാത്മാ ഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഗന്ധിജിയെ കറൻസിയിൽ ഉൾപ്പെടുത്തുന്നത്. നാണയങ്ങളുടെ ഡിസൈൻ തീരുമാനിക്കുന്ന റോയൽ മിന്റ് ഉപദേശക സമിതി ഇന്ത്യൻ രാഷ്ട്രപിതാവിനെ കറൻസിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി […]