Kerala

മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു

മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെഎസ്‌യു നേതാവ് അടക്കം 6 വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പ് പറഞ്ഞു. വിദ്യാർത്ഥികൾ തെറ്റ് ആവർത്തിക്കില്ലെന്ന് രക്ഷിതാക്കളും ഉറപ്പ് നൽകി. കോളജ് കൗൺസിലിന്റെ നിർദേശപ്രകാരമാണ് വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞത്. അധ്യാപകനായ ഡോ. പ്രിയേഷിനോടാണ് വിദ്യാർത്ഥികൾ മാപ്പുപറഞ്ഞത്. അധ്യാപകനെ അപമാനിച്ച വിദ്യാർഥികൾ മാപ്പുപറയണമെന്ന് കോളജ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ അധ്യാപകനോട് മാപ്പു പറയാനാണ് നിർദേശിച്ചത്. ആറു വിദ്യാർഥികളുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് അക്കാദമിക് […]

Kerala

വിദ്യ 12-ാം ദിവസവും ഒളിവിൽ; കണ്ടുപിടിക്കാനാകാതെ പൊലീസ്, മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് അന്വേഷണസംഘം കോടതിയിൽ

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിലെ പ്രതി വിദ്യ12ാം ദിനവും ഒളിവിൽ തന്നെ. വിദ്യയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നു പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വിദ്യയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി അഗളി പൊലീസ് അറിയിച്ചു. വടക്കൻ കേരളത്തിൽ വിദ്യയുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. വിദ്യയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് അഗളി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിദ്യ വ്യാജ രേഖ ചമച്ചുവെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതിനായി വിദ്യയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് […]

Kerala

‘വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും, ഇന്ത്യ പറഞ്ഞു, ഇന്ത്യ ഈസ് ഇന്ദിര; മഹാരാജാസിൽ വീണ്ടും ബാനർ

മഹാരാജാസിൽ വീണ്ടും പുതിയ കെ.എസ്.യു ബാനർ ‘വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ’ – എന്നാണ് പുതിയ ബാനറിലെ വാചകം.വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡൻ എംപി പാർലമെന്‍റിൽ ഉന്നയിച്ചതോടെയാണ് ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മിലുള്ള ബാനര്‍ പോര് തുടങ്ങുന്നത്. എസ്എഫ്ഐ നിരോധിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള പ്രതിഷേധത്തോടെ ആരംഭിച്ചതാണ് ബാനര്‍ പോര്. എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിനെതിരെ കെഎസ്‍യു മറ്റൊരു […]

Kerala

എറണാകുളം മഹാരാജാസ് കോളജിലെ മൊബൈല്‍ ഫ്ലാഷ് ഉപയോ​ഗിച്ചുള്ള പരീക്ഷയെഴുത്ത് റദ്ദാക്കി

എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് ഉപയോ​ഗിച്ചുള്ള വിദ്യാർത്ഥികളുടെ പരീക്ഷയെഴുത്ത് റദ്ദാക്കി. ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയും രണ്ടാം വർഷ ബിരുദാനന്തര ബിരുദ പരീക്ഷയുമാണ് റദ്ദാക്കിയത്. ഇൻവിജിലേറ്റർമാർക്കെതിരെ തൽക്കാലത്തേയ്ക്ക് നടപടിയെടുക്കേണ്ടെന്നാണ് തീരുമാനം. അടിയന്തരസാഹചര്യത്തിൽ പരീക്ഷാ ഹാളിൽ വെളിച്ചമെത്തിക്കുന്നതിനാണ് പെട്ടെന്ന് മൊബൈൽ ഫ്ലാഷ് ഉപയോ​ഗിച്ചതെന്നാണ് ഇൻവിജിലേറ്റർമാരുടെ വിശദീകരണം. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ പരീക്ഷാ സൂപ്രണ്ടിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കറണ്ട് പോകുകയും പവര്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തതോടെ പരീക്ഷാ ഹാളില്‍ ഇരുട്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി അനില്‍ […]

Kerala

മഹാരാജാസ് കോളജില്‍ വിദ്യാർഥിയെ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി

മഹാരാജാസ് കോളജില്‍ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി. പരിക്കേറ്റ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിഥി റോബിന്‍സണ്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.എഫ്‌. ഐയുടെ പിരിവിൽ സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. പരാതി എസ്.എഫ്.ഐ നിഷേധിച്ചു. മലപ്പുറം സ്വദേശി റോബിൻസൺ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ റാഗിംഗ് സംബന്ധിച്ച് പരാതി നൽകിയത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ റോബിൻസൺ മുൻകാല എസ്.എഫ്.ഐ പ്രവർത്തകൻ ആണ് . മഹാരാജാസ് കോളേജിൽ പഠിക്കുന്ന […]