Kerala

ഇന്ന് മഹാശിവരാത്രി; വിപുലമായ ഒരുക്കങ്ങളുമായി ആലുവ മണപ്പുറം

ഇന്ന് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്‌മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.  ശിവരാത്രിക്ക് വിപുലമായ ഒരുക്കങ്ങളാണ് ആലുവ മണപ്പുറത്ത് സജ്ജമാക്കിയിരിക്കുന്നത്. 116 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഒരേസമയം മണപ്പുറത്തും അദ്വ ആശ്രമത്തിലുമായി 2000 ആളുകൾക്ക് ബലി ദർപ്പണ ചടങ്ങുകൾ നടത്തി മടങ്ങാനുള്ള സൗകര്യം ഉണ്ട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തജന തിരക്ക് […]