എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ ഓര്‍മദിനമാണിന്ന്. മാടമ്പിന്റെ നോവലുകളും കഥകളും മനുഷ്യജീവിതത്തിന്റ നേര്‍ചിത്രങ്ങളാണ്. അശ്വത്ഥാമാവ് മുതല്‍ എന്തരോ മഹാനുഭാവലു വരെയുള്ള രചനകള്‍ അതിന് ഉദാഹരണങ്ങളാണ്. ഭാഷയിലെയും സമൂഹത്തിലെയും വ്യവസ്ഥാപിതമായ രീതികളെ ചോദ്യംചെയ്തുകൊണ്ടുളള എഴുത്തിനുടമയായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്‍. ആദ്യ നോവലായ അശ്വത്ഥാമാവ് മുതല്‍ അവസാന നോവലായ അമൃതസ്യ പുത്രഃ വരെയുള്ളവ ഇതിന് തെളിവാണ്. കപിലവസ്തുവിലെ രാജകുമാരനായിരുന്ന സിദ്ധാര്‍ത്ഥനില്‍ നിന്ന് തഥാഗതനായ ശ്രീബുദ്ധനിലേക്കുള്ള വളര്‍ച്ചയുടെ കഥ പറഞ്ഞ മഹാപ്രസ്ഥാനത്തിന് 1983ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മഹാപ്രസ്ഥാനത്തിനുശേഷം […]