Gulf

യൂസഫലി ഇടപെട്ടു; നിയമക്കുരുക്കില്‍പ്പെട്ട് ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ഖബറടക്കി

എം.എ യൂസഫലിയുടെ ഇടപെടലിനൊടുവില്‍ ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊന്നാനി സ്വദേശിയുടെ മൃതദേഹമാണ് സങ്കീര്‍ണമായ നിയമക്കുരുക്കില്‍പ്പെട്ടതോടെ നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. നിയമകുരുക്ക് അഴിഞ്ഞതോടെ എം.എ യൂസഫലിക്ക് പൊന്നാനി സ്വദേശിയുടെ കുടുംബം നന്ദി പറഞ്ഞു. പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹമാണ് പത്ത് മാസത്തിലേറെയായി ബഹ്‌റൈനിലെ നിന്ന് നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇടപെട്ടതോടെ ഒടുവില്‍ ബഹ്‌റൈന്‍ അധികാരികള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. യൂസഫലി ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രിയെ ബന്ധപ്പെട്ടതോടെയാണ് […]

Kerala

കുഞ്ഞുഗൗരിയുടെ കുടുംബത്തിന് പ്രതീക്ഷ; 25 ലക്ഷത്തിന്റെ തുക കൈമാറി ലുലു ഗ്രൂപ്പ് സംഘം

എസ്എംഎ രോഗം ബാധിച്ച പാലക്കാട്ടെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്. ഗൗരിയുടെ ചികിത്സയ്ക്കായി ഇതുവരെ 13 കോടി രൂപയാണ് ലഭിച്ചത്. മൂന്ന് കോടി കൂടി ഇനിയും ആവശ്യമാണ്. ചികിത്സ തുടങ്ങാനായി ഗൗരി മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് കോഴിക്കോട്ടേക്ക് തിരിക്കും. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് ഇന്നലെ എം എ യൂസഫലി, ലുലു ഗ്രൂപ്പ് മുഖേന 25 ലക്ഷം രൂപ സഹായമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ഇന്ന് രാവിലെയോടെ ലുലു ഗ്രൂപ്പ് […]