India Kerala

എം ശിവശങ്കർ മേൽനോട്ടം വഹിച്ച പദ്ധതികളുടെ രേഖ ഇ.ഡിയ്ക്ക് കൈമാറാൻ സർക്കാർ ഒരുങ്ങുന്നു

എം. ശിവശങ്കർ മേൽനോട്ടം വഹിച്ച പദ്ധതികളുടെ രേഖ ഇ.ഡിയ്ക്ക് കൈമാറാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായി രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി. രണ്ട് വർഷം മുമ്പുള്ള ശിവശങ്കറിന്‍റെ അമേരിക്കൻ യാത്ര വിവരങ്ങളും ഇ.ഡിയ്ക്ക് കൈമാറും. ഉത്തരവിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഐ.ടി വകുപ്പിലെ അണ്ടർ സെക്രട്ടറി എൻ.സി സന്തോഷിനെയും സെക്ഷൻ ഓഫീസർ മാത്യു ജോൺ എന്നിവരെയുമാണ് ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രേഖകൾ കൈമാറാനായിരുന്നു നിർദ്ദേശം. നിയമോപദേശം ലഭിച്ച ശേഷം രേഖകൾ കൈമാറിയാൽ മതിയെന്ന തീരുമാനത്തെ […]

Kerala

കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇ ഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യല് പൂര്‍ത്തിയാകാത്തതിനാല്‍ കസ്റ്റഡി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഇഡി വീണ്ടും ഇന്ന് എറണാകുളം […]

Kerala

”നിങ്ങള്‍ക്ക് ഒരുപാട് ചോദ്യം ഉണ്ടാകും, പിന്നെയാകാം”

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ശിവശങ്കറുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കി ഒഴിഞ്ഞ് മാറി ആറ് മണിയോടെ ആരംഭിച്ച ആരംഭിച്ച വാര്‍ത്തസമ്മേളത്തിന്‍റെ ആദ്യഘട്ടത്തില്‍ പതിവ് പോലെ മുഖ്യമന്ത്രി കോവിഡ് കണക്കുകള്‍ വിശദീകരിച്ചു. പിന്നീട് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളും. 6.40ഓടെ മുഖ്യമന്ത്രിക്ക് പറയാനുള്ള കാര്യങ്ങള്‍ അവസാനിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളിലേക്ക് കടന്നു. ആദ്യ ചോദ്യം തന്നെ […]

Kerala

ശിവശങ്കറും ബിനീഷും അറസ്റ്റില്‍; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം, സര്‍ക്കാരിന് ഇരട്ടപ്രഹരം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ‍ സെക്രട്ടറി ശിവശങ്കറിന്‍റെ അറസ്റ്റിന് പിന്നാലെ മയക്കുമരുന്ന് കേസിലെ പണ ഇടപാടില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കൂടി കുരുങ്ങിയത് സി.പി.എമ്മിനും സര്‍ക്കാരിനും ഇരട്ട പ്രഹരമായി മാറി. ശിവശങ്കര്‍ വിഷയത്തെ പ്രതിരോധിക്കാനായി സര്‍വ്വ ആയുധങ്ങളും പുറത്തെടുക്കുന്ന ഘട്ടത്തിലാണ് ബിനീഷിനെ ബംഗളൂരുവില്‍ ഇ.ഡി വലയിലാക്കിയത്. ബിനീഷിന്‍റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നാണ് എ. വിജയരാഘവന്‍ പ്രതികരിച്ചത്. സ്വര്‍ണകടത്ത് കേസിലെ പ്രതികളുടെ കള്ളപ്പണ ഇടപാടുകള്‍ക്ക് സഹായം ചെയ്തതാണ് മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കുടുക്കിയത്. ഇത് […]

Kerala

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; എം. ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലാണ് വിധി. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അശോക് മോനോനാണ് വിധി പറഞ്ഞത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലാണ് വിധി. ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. ശിവശങ്കറുമായി എന്‍ഫോഴ്സ്മെന്‍റ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. കസ്റ്റംസ് , ഇഡി എന്നീ ഏജന്‍സികള്‍ രജിസ്റ്റര്‍ […]

Kerala

ശിവശങ്കറിന്‍റെ അറസ്റ്റിലേക്ക് നീങ്ങാന്‍ കാരണം വിദേശ കറന്‍സി കേസ്; 1.90 ലക്ഷം യു.എസ് ഡോളര്‍ വിദേശത്തേക്ക് കടത്തി

ഡോളര്‍ വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ ബാങ്ക് ഉദ്യേഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി. പണം പിന്നീട് കവടിയാറില്‍ വെച്ച് കോണ്‍സുലേറ്റിലെ ഖാലിദിന് കൈമാറുകയും ഖാലിദ് ഈ തുക വിദേശത്തേക്ക് കടത്തുകയും ചെയ്തു എം. ശിവശങ്കറിന്‍റെ പെട്ടെന്നുള്ള അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ കാരണം വിദേശ കറന്‍സി, ഈത്തപ്പഴ കേസുകളാണ്. 1.90 ലക്ഷം യു.എസ് ഡോളറാണ് കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടത്തിയത്. ഡോളര്‍ വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ ബാങ്ക് ഉദ്യേഗസ്ഥര്‍ക്ക മേല്‍ സമ്മര്‍ദം ചെലുത്തി. പണം പിന്നീട് കവടിയാറില്‍ വെച്ച് കോണ്‍സുലേറ്റിലെ ഖാലിദിന് കൈമാറുകയും […]

Kerala

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍ പ്രതിയായേക്കും

ശിവശങ്കരനെതിരെ കുരുക്ക് മുറുക്കി കേന്ദ്ര ഏജന്‍സികള്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കരനും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇഡിയുടെ സംശയം. ലൈഫ് മിഷനില്‍ യുണിടാക്കിനെ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളില്‍ സി.ബി.ഐയും കുരുക്ക് മുറുക്കുകയാണ്. ഇതിന് പിന്നാലെയാണ് നയതന്ത്ര ബാഗേജ് ദുരുപയോഗത്തിലെ ശിവശങ്കറിന്‍റെ പങ്കിനെ കുറിച്ച് കസ്റ്റംസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ശിവശങ്കരന്‍റെ പേരില്ല. എന്നാല്‍ ഗുരുതരമായ ചില കണ്ടെത്തലുകളാണ് ഇ.ഡി നടത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൌണ്ടന്‍റുമായി നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് ശിവശങ്കരന് വലിയ തിരിച്ചടിയാണ്. സ്വപ്നയ്ക്ക് […]

Kerala

ശിവശങ്കറും സ്വപ്നയും പല തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

യു.എ.ഇയിലേക്ക് രണ്ട് തവണ ഒരുമിച്ച് പോയി. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരുമിച്ച് മടങ്ങി എം. ശിവശങ്കറും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും പല തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. യു.എ.ഇയിലേക്ക് രണ്ട് തവണ ഒരുമിച്ച് പോയി. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരുമിച്ച് മടങ്ങി. സ്വപ്നയും മറ്റൊരാളും ചേര്‍ന്ന് ലോക്കര്‍ തുടങ്ങിയത് ശിവശങ്കറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇ ഡി ആവശ്യപ്പെട്ടു. അതിനിടെ ശിവശങ്കറിനെ രൂക്ഷമായി […]

Kerala

എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ; നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ട്

സ്വർണ കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം രണ്ടിടത്ത് ശിവശങ്കറിന്‍റെ സാന്നിധ്യമുണ്ടെന്നും ഇതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത് തിങ്കളാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന നിർദേശം നൽകിയിരിക്കെ എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ശിവശങ്കറിന്‍റെ സാന്നിധ്യം വ്യക്തമാക്കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മുൻകൂർ ജാമ്യാപേക്ഷക്കായുള്ള നീക്കം ശിവശങ്കര്‍ ഊര്‍ജ്ജിതമാക്കി. സ്വർണ കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം രണ്ടിടത്ത് ശിവശങ്കറിന്‍റെ സാന്നിധ്യമുണ്ടെന്നും ഇതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. […]

Kerala

‌സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക്; പ്രതികള്‍ക്കൊപ്പം ശിവശങ്കറുമുണ്ടെന്ന് സൂചന

പ്രതികൾ പത്തിലധികം തവണ ഒത്തുകൂടിയതിന് തെളിവുണ്ട്. സ്വപ്നയുടെ ഫ്ലാറ്റ് കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചു. പ്രതികൾ പത്തിലധികം തവണ ഒത്തുകൂടിയതിന് തെളിവുണ്ട്. സ്വപ്നയുടെ ഫ്ലാറ്റ് കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു. റമീസ് ദേശവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവ് ലഭിച്ചെന്ന് എന്‍.ഐ.എ അറിയിച്ചു. പ്രതികൾ നോട്ട് എണ്ണൽ യന്ത്രം വാങ്ങി. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം എണ്ണാൻ പ്രതികൾ നോട്ട് എണ്ണൽ യന്ത്രവും വാങ്ങി. സരിത്താണ് […]