Kerala

പോപ്പുലർ ഫ്രണ്ട് നിരോധനം; തീവ്ര ചിന്താഗതിക്കാരെ മുസ്​ലിം ലീഗിന്​ വേണ്ട;​ എം കെ മുനീർ

തീവ്ര ചിന്താഗതിക്കാരെയും വർഗീയവാദികളെയും മുസ്​ലിം ലീഗിന്​ വേണ്ട എന്നത് കൃത്യമായ നിലപാടാണെന്ന്​ എം.കെ. മുനീർ എം.എൽ.എ. പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ മുസ്‍ലിം ലീഗിൽ രണ്ടഭിപ്രായമില്ലെന്ന് എം കെ മുനീർ എം.എൽ.എ. അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു. സംസ്ഥാന പ്രസിഡൻറ് ആ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരോധനത്തിന് ഞങ്ങൾ എതിരല്ല. എന്നാൽ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നത് വേറെ കാര്യം. ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനകളെല്ലാം മറ്റൊരു […]

Kerala

‘ആവിക്കല്‍ത്തോട് സമരത്തിന് പിന്നില്‍ തീവ്രവാദം’; ഗുരുതര ആരോപണവുമായി മന്ത്രി എം വി ഗോവിന്ദന്‍

കോഴിക്കോട് ആവിക്കല്‍ത്തോട് മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മാണത്തെ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്. എം കെ മുനീറാണ് നോട്ടീസ് നല്‍കിയത്. ഹര്‍ത്താല്‍ ആചരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് നിയമസഭയില്‍ എം കെ മുനീര്‍ പറഞ്ഞു. എന്നാല്‍ ആവിക്കല്‍തോട് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. ജനങ്ങളുടെ ജീവനോ ജീവിതത്തിനോ പരിസ്ഥിതിക്കോ മാലിന്യസംസ്‌കരണ പ്ലാന്റ് യാതൊരുവിധ ദോഷവും ചെയ്യില്ലെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മാലിന്യ സംസ്‌കരണത്തിന് […]

Kerala

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ പേര് മാറ്റി അവതരിപ്പിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് എം.കെ മുനീര്‍

പിണറായി സര്‍ക്കാര്‍ എടുത്തു കാണിക്കുന്ന ക്ഷേമപദ്ധതികളുടെയും വികസനങ്ങളുടെയും പിതൃത്വം യു.ഡി.എഫിനാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ പലതും പേരുമാറ്റി അവതരിപ്പിക്കുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാറെന്നും എം.കെ മുനീര്‍ പറഞ്ഞു. കോഴിക്കോട് തിരുവമ്പാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനീർ. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം തുടരുകയാണ്. തിരുവമ്പാടിയിലും താമരശ്ശേരിയിലും നടന്ന പരിപാടിയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. […]

Kerala

എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത്? -എം.കെ മുനീർ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതിനെ സംസ്ഥാന സർക്കാർ എന്ത് പറഞ്ഞു ന്യായീകരിക്കുമെന്ന് എം. കെ മുനീർ. ‘ മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്, ഇപ്പോൾ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ? ‘ ഫേസ്ബുക് പോസ്റ്റിലൂടെ ഉപപ്രതിപക്ഷ നേതാവ് പരിഹസിച്ചു വിദേശ കമ്പനിയുമായി സ്വന്തം നിലയിൽ കരാർ ഒപ്പിടാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അ​ദ്ദേഹമെന്നും മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നതെന്നും എം.കെ. മുനീർ പറഞ്ഞു. വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ […]

Kerala

ഡോ. നജ്മ ഒറ്റയ്ക്കല്ല, മലയാളികൾ ഒറ്റക്കെട്ടായി ഒപ്പമുണ്ടാവുമെന്ന് എം. കെ മുനീര്‍

യുപിയിൽ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചപ്പോൾ ഓക്സിജൻ സിലിണ്ടർ വാങ്ങി നൽകിയ ഡോക്ടർ കഫീൽഖാനെ ഭരണകൂടഭീകരത എങ്ങനെ നേരിട്ടു എന്ന് നാം കണ്ടതാണ്. ഡോ. നജ്മയും ഭീകരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്നും മുനീര്‍ കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സയിലെ പിഴവ് പുറത്തറിയാന്‍ ഇടയായ നഴ്‍സിംഗ് ഓഫീസര്‍ക്കെതിരെയും, കോളേജിലെ അനീതികള്‍ വിളിച്ചു പറയാന്‍ തയ്യാറായ യുവ ഡോക്ടര്‍ നജ്മ സലീമിനും എതിരായ സര്‍ക്കാര്‍ നടപടിക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ എം. കെ മുനീര്‍. കേരളത്തില്‍ […]

Kerala

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടുന്നുവെന്ന് എം. കെ മുനീർ.

മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടുന്നുവെന്ന് ഉപ പ്രതിപക്ഷ നേതാവ് എം.കെ മുനീർ. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശരിയായ ദിശയിൽ സഞ്ചരിക്കുമ്പോൾ ചങ്കിടിപ്പ് കൂടുന്നത് മറികടക്കാൻ നിലവിലുള്ള കാപ്സ്യൂളുകളെല്ലാം മതിയാവാതെ വരുമെന്ന് മുനീർ ഫേസ്ബുക്കിൽ കുറിച്ചു. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ഇ. ഡി കുറ്റപത്രത്തിലെ പരാമർശത്തിൻ്റെ പശ്ചാത്തലത്തിലാണ് മുനീറിൻ്റെ പ്രതികരണം കുറിപ്പിൻ്റെ പൂർണ രൂപം താഴെ…. സത്യാനന്തര കാലത്ത്‌ സത്യങ്ങൾ മാത്രം പുറത്തു വരുന്നു. 5 ഐഫോൺ സംബന്ധിച്ച അന്വേഷണം നടത്തുമ്പോൾ റിങ്ടോൺ എവിടെ അടിക്കുമെന്ന് ഡിജിപിക്ക് അറിയാം. […]

Kerala

ഫേസ്‍ബുക്ക് പോസ്റ്റിന് കീഴെ അപകീര്‍ത്തികരമായ കമന്‍റ്: എം. കെ മുനീർ ഡിജിപിക്ക് പരാതി നൽകി

ഫേസ്‍ബുക്കിൽ അപകീർത്തികരമായ പരാമർശം ഇട്ട സംഭവത്തിൽ എം. കെ മുനീർ ഡിജിപിക്ക് പരാതി നൽകി. തലശ്ശേരി സ്വദേശിയായ ഷമീർ ചാലിൽ എന്നയാൾക്കെതിരെയാണ് പരാതി നൽകിയത്. എന്‍. കെ പ്രേമചന്ദ്രന്‍ എം. പിക്ക് സമ്പൂര്‍ണവും വേഗത്തിലും സുഖം പ്രാപിക്കാന്‍ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് മുനീര്‍ ഇട്ട പോസ്റ്റിന് കമന്‍റ് ആയിട്ടാണ് ഷമീര്‍ ചാലില്‍ എന്ന വ്യക്തി അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്. തുടര്‍ന്നാണ് മുനീര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. കമന്‍റിന് താഴെ തന്നെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.