Kerala

കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിനായി വീട്ടിലെത്തിക്കും

അന്തരിച്ച കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് നാലുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി മാങ്കോമ്പിലെ വീട്ടില്‍ എത്തിക്കും. ആദ്യം എന്‍എസ്എസ് കരയോഗം ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. അതിന് ശേഷമാകും വീട്ടിലേക്ക് കൊണ്ടുപോകുക. സഹോദരങ്ങള്‍ എത്താനുള്ളതിനാലാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയത്. കുട്ടനാടിന്റെ പ്രിയപ്പെട്ട കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ എത്തിച്ചേരും. ഏറെ നാളായി ചികിത്സയിലായിരുന്ന ബീയാര്‍ പ്രസാദ് ഇന്നലെ വൈകിട്ടാണ് ചങ്ങനാശേരിയിലെ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ദീര്‍ഘനാളുകളായി […]

Kerala

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവാണ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ടോളം ഗാനരചനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സന്ദർഭത്തിനനുസരിച്ച് കാവ്യ ഭംഗിയുള്ള ഗാനങ്ങൾ സൃഷ്ടിക്കുന്നതിൽ അസാമാന മികവ് പുലർത്തിയ അദ്ദേഹം മൂവായിരത്തിലധികം സിനാമാ ഗാനങ്ങളും ഒട്ടേറെ ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്. 1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂല്‍ […]