HEAD LINES Kerala

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അടക്കം നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിക്ക് ഒരു വിദ്യാർഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതിൽക്കൂടുതൽ ചെലവ് വന്നാൽ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സർക്കാരിനോട് ആരാഞ്ഞിരുന്നു. സ്കൂൾ ഫണ്ടിൽ നിന്ന് ഈ തുക ലഭ്യമല്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാകുമെന്നതിലടക്കം കോടതി നിർദേശ പ്രകാരം സർക്കാർ ഇന്ന് വിശദീകരണം നൽകിയേക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ വകയിൽ പ്രധാനാധ്യാപകർക്ക് ലഭിക്കാനുള്ള […]

Kerala

നല്ല ചോറും മീൻകറിയും, ചിക്കനും സാമ്പാറുമെല്ലാം കൂട്ടി ഉഗ്രനൊരു ഊണ്; ഇനി മുതൽ ക്യാമ്പസുകളിലാരും വിശന്നിരിക്കില്ല

ഇനി മുതൽ ക്യാമ്പസുകളിലാരും വിശന്നിരിക്കണ്ട.തിരൂർ തുഞ്ചൻ സ്മാരക ഗവ: കോളജിലെ വിശപ്പുരഹിത കാമ്പസ് പദ്ധതി സംസ്ഥാന തലങ്ങളിലേക്ക്.സർക്കാർ കോളജുകൾക്ക് തുക അനുവദിച്ച് കൊണ്ട് ഉത്തരവിറക്കി. കഴിഞ്ഞ അദ്ധ്യായന വർഷമാണ് തിരൂർ കോളജിൽ പദ്ധതിക്ക് തുടക്കം കുറിച്ച്.  നല്ല രുചിയുള്ള ചോറും, ചിക്കനും, മീൻ കറിയും, സാമ്പാറും, തോരനും, പപ്പടവുമെല്ലാം കൂട്ടി നല്ല സ്വാദിഷ്ടമായാ ഭക്ഷണം ഇനി ക്യാമ്പസുകളിൽ വിളമ്പും. കോളേജുകളിൽ ആരും വിശന്നിരിക്കരുത് എന്ന ചിന്തയിൽ നിന്ന് തിരൂർ തുഞ്ചൻ കോളജിൽ കഴിഞ്ഞ അധ്യായന വർഷം ആരംഭിച്ച […]