National

പാചക വാതക വില വര്‍ധിപ്പിച്ചു

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 350. 50 രൂപ വര്‍ധിപ്പിച്ചതോടെ ആകെ വില 2119.50 രൂപയാകും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില […]

National

രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു

രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ 1936.50 രൂപയുമാണ് പുതിയ വില. ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.

National

വാണിജ്യ പാചക വാതകത്തിന് വില കുറച്ചു; സിലണ്ടര്‍ ഒന്നിന് 134 രൂപ വീതം കുറയും

എല്‍പിജി വാണിജ്യസിലണ്ടറിന്റെ വില കുറച്ചു. സിലണ്ടര്‍ ഒന്നിന് 134 രൂപ വീതമാണ് കുറച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലണ്ടറിന്റെ വിലവര്‍ധന ഹോട്ടല്‍ ഭക്ഷണത്തിന് ക്രമാതീതമായി വില ഉയരുന്നതിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പുതുക്കിയ വില നിലവില്‍ വരുന്നതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലണ്ടര്‍ ഒന്നിന്ശരാശരി 2333 രൂപ വിലയാകും. പെട്രോള്‍, ഡീസല്‍ വിലയും കുറച്ച പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയും കുറയ്ക്കണമെന്ന ആവശ്യവും […]

National

വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 250 രൂപ വർധിച്ചു

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിച്ചു. ഇന്ന് 250 രൂപയാണ് സിലിണ്ടറുകൾക്ക് വില വർധിച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിൻ്റെ വില 2253 രൂപയായി. അതേസമയം, വീട്ടാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിനുള്ള വിലയിൽ മാറ്റമില്ല. 14.2 കിലോയുടെ സിലിണ്ടറിന് രാജ്യ തലസ്ഥാനത്തെ വില 949.50 രൂപയാണ്. മുംബൈയിൽ 19 കിലോ ഗ്യാസ് സിലിണ്ടറിൻ്റെ വില 2205 രൂപ ആയി. കൊൽക്കത്തയിൽ 2351 രൂപയും ചെന്നൈയിൽ 2406 രൂപയുമാണ് വില. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തുടർച്ചയായി ഇന്ധന വില […]

India Kerala

ഫെബ്രുവരിയില്‍ മാത്രം പാചകവാതകത്തിന് വര്‍ധിപ്പിച്ചത് 100 രൂപ; ഇരുട്ടടിയായി ഇന്ധന വിലയും

ഡിസംബറിന് ശേഷം നാലാം തവണയും പാചകവാതകത്തിന് വിലകൂടി. 801 രൂപയാണ് കൊച്ചിയിലെ പാചകവാതകത്തിന്‍റെ ഒടുവിലെ വില. ഫെബ്രുവരിയില്‍ മാത്രം മൂന്ന് തവണയാണ് വില വര്‍ധിപ്പിച്ചത്. ജനുവരിയില്‍ ഒരു തവണയും വില വര്‍ധിപ്പിച്ചു. ഫെബ്രുവരിയില്‍ മാത്രം നൂറ് രൂപയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ ഗാർഹിക സിലിണ്ടറിന്‍റെ വില 776 രൂപയായിരുന്നു. കഴിഞ്ഞയാഴ്ച പാചക വാതക വില 50 രൂപ […]