Kerala

നേരിയ ആശ്വാസം; വാണിജ്യ പാചക വാതക സിലണ്ടറിന്റെ വില കുറച്ചു

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. (19 kg lpg price drop)

Kerala

ഗ്യാസ് സ്റ്റേഷനുകളുടെ കുറവ്; എൽപിജി വാഹന ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിൽ

സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരം വർധിച്ചതോടെ വെട്ടിലായി പ്രകൃതി സൗഹൃദ എൽപിജി വാഹന ഉടമകളും തൊഴിലാളികളും. കോഴിക്കോട് നഗരത്തിൽ മാത്രം ആയിരത്തി അഞ്ഞൂറിലധികം എൽപിജി ഓട്ടോറിക്ഷ തൊഴിലാളികളാണ് ഓട്ടോ ഗ്യാസ് യഥാസമയം ലാഭിക്കാതെ പ്രയാസത്തിലായിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ 1500 ഓട്ടോറിക്ഷകൾക്ക് എൽപിജി നിറയ്ക്കാൻ ആകെ ഉള്ളത് സരോവരത്തെ ഒരു പമ്പ് മാത്രം. അതും വൈകുന്നേരം 7 മണിവരെ മാത്രമെ പ്രവർത്തിക്കു. പിന്നെയുള്ളത് കുണ്ടായിത്തോടും മുക്കത്തും പയ്യോളിയിലുമാണ്. എൽപിജി നിറയ്ക്കാനായി മാത്രം കിലോമീറ്ററുകളോളം ഓടണം. ജനപ്രതിനിധികൾക്കും ജില്ലാ കലക്ടർക്കും […]

India

പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറുകൾക്ക് ഇനി 25 രൂപ അധികം നൽകണം

രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിൻ്റെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 രൂപ വർധിപ്പിച്ച് നിലവിൽ 866 രൂപ 50 പൈസയാണ് ഒരു സിലിണ്ടറിൻ്റെ പുതുക്കിയ വില. കഴിഞ്ഞ ജൂലൈയിലും ഗാർഹിക സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചിരുന്നു. (lpg cylinder price hike) വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ നാല് രൂപ കുറച്ചു. പുതുക്കിയ നിരക്ക് പ്രകാരം വാണിജ്യ സിലിണ്ടറിൻ്റെ വില 1619 രൂപയാണ്. ഈ മാസം രണ്ടിന് വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസ വർധിപ്പിച്ചിരുന്നു. […]

National

ഒടിപി നമ്പര്‍ കാണിച്ചില്ലെങ്കില്‍ ഇനി സിലിണ്ടര്‍ ലഭിക്കില്ല

വീടുകളിലെ ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നാല്‍ ഈ മാസം വരെ ബുക്ക് ചെയ്താല്‍ സിലിണ്ടര്‍ വീട്ടിലെത്തുകയും പണം കൊടുക്കുകയും ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നുമുതല്‍ അതുപോര. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എണ്ണക്കമ്പനികള്‍. വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) നമ്പര്‍ കാണിക്കണം. പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ഡെലിവറി ഓതന്‍റിഫിക്കേഷന്‍ […]