Kerala

യാത്രക്കാരിക്ക് കയറാന്‍ നിര്‍ത്തിയ സ്വകാര്യ ബസിന് പിറകില്‍ ലോറിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

റോഡരികില്‍ കൈകാണിച്ച യാത്രക്കാരിക്ക് വേണ്ടി നിറുത്തിയ ബസിന്റെ പിറകില്‍ വന്ന ലോറിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 6 പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെ മലപ്പുറം വളാഞ്ചേരിക്കടുത്ത് കോട്ടപ്പുറത്താണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് എന്ന സ്വകാര്യ ബസിന് പിറകില്‍ കോട്ടക്കലിലേക്ക് എം സാന്റ് കയറ്റി വരികയായിരുന്ന ടോറസ് ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇതിനിടയില്‍ ബസിന് കൈ കാണിച്ച യാത്രക്കാരി സുരക്ഷിത സ്ഥാനത്തേക്ക് ഓടി […]

Kerala

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു

തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ചരക്ക് ലോറി ഡ്രൈവറായ കര്‍ണാടക സ്വദേശിയാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഗ്യാസ് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശി രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ച് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്.

Kerala

കോഴിക്കോട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു

കോഴിക്കോട് ദേശീയ പാതയിലെ ഇരിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ലോറിയുടെ മുൻഭാഗത്താണ് ആദ്യം തീ ഉയർന്നത്.ദേശീയ പാതാ നിർമ്മാണ പ്രവൃത്തിക്ക് ബിറ്റുമിൻ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. എഞ്ചിൻ ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. നിർമ്മാണക്കരാർ കമ്പനിയുടെ വാഹനമെത്തി തീയണക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും അത് അത്രത്തോളം ഫലപ്രദമായിരുന്നില്ല. തുടർന്ന് വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് പിന്നീട് തീയണച്ചത്. എഞ്ചിന്റെ […]

Kerala

വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു; മൂന്ന് മരണം

വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. ഉള്ളി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് മറിഞ്ഞത്. മരണപ്പെട്ടവർ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Kerala

കണ്ണൂരിൽ അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ലോറിയുടെ ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ ഏഴിലോട് അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ലോറിയുടെ ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ടാങ്കർ ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. നാമക്കൽ സ്വദേശി മണിവേലിനെയാണ് അറസ്റ്റ് ചെയ്തത്.മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കർ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്. പിലാത്തറ ഏഴിലോട് ദേശീയപാതയിലായിരുന്നു അപകടം. മദ്യലഹരിയിലാണ് തമിഴ്നാട് നാമക്കൽ സ്വദേശി മണിവേൽ ടാങ്കർ ഓടിച്ചത്. ഏഴിലോട് ദേശീയപാത നിർമ്മാണ പ്രവർത്തി നടക്കുന്ന സ്ഥലത്ത് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിന് പിന്നാലെ മേഖലയിൽ ആശങ്ക. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ചോർച്ചയില്ലെന്ന് ഉറപ്പാക്കിയത്. സുരക്ഷയ്ക്കായി ഫയർഫോഴ്സ് പോലീസ് […]

Kerala

കണ്ണൂർ പിലാത്തറ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞു

കണ്ണൂർ പിലാത്തറ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Kerala

ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു

പാലക്കാട് ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു. കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷനിൽ വെച്ചാണ് അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിക്കടിയിൽപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇവര്‍ തത്ക്ഷണം മരിച്ചു. ദേശീയ പാതയിലൂടെ വലുതും ചെറുതുമായി നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്. പ്രദേശവാസികള്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാണ്.

Kerala

വയനാട് കാക്കവയലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം; മൂന്നുവയസുകാരന് ഗുരുതര പരുക്ക്

വയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് വയസുകാരന് ഗുരുതര പരിക്കേറ്റു. ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പത്മാവതി എന്നിവരാണ് മരിച്ചത്. മൂന്ന് വയസുകാരന്‍ ആരവിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കാട് നിന്ന് വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്നു കാറില്‍ സഞ്ചരിച്ച കുടുംബം. മീനങ്ങാടിയില്‍ നിന്നും വന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.