Kerala

നോർവേ സന്ദർശനം പൂർത്തിയായി; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലെത്തും

മുഖ്യമന്ത്രി പിണറായി വിജയൻ നോർവേ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് ലണ്ടനിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന മലയാളി പ്രവാസി സം​ഗമത്തിലും അദ്ദേഹം പങ്കെടുക്കും. മന്ത്രി പി. രാജീവാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്. മന്ത്രി വീണാ ജോർജും വി. ശിവൻകുട്ടിയും കഴിഞ്ഞ ദിവസം യു.കെയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് ചേർന്ന മൂന്നാം ലോക കേരള സഭയുടെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള […]

Health

Polio: വീണ്ടും പോളിയോ?; ലണ്ടനില്‍ നിന്ന് വൈറസ് സാമ്പിളുകള്‍ ലഭിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന

ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. വാക്‌സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്‌സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. എങ്കിലും ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം. അഞ്ച് വയസില്‍ താഴെയുളള […]

India National

കര്‍ഷകര്‍ക്ക് ലണ്ടനില്‍ ഐക്യദാര്‍ഢ്യം: നിരവധി പേര്‍ അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലണ്ടനില്‍ പ്രതിഷേധം. കര്‍ഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് പേരാണ് റാലികളില്‍ പങ്കെടുത്തത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപത്ത് നിന്ന് ട്രാഫല്‍ഗര്‍ സ്ക്വയറിലേക്കായിരുന്നു പ്രകടനം. ‘ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം’ എന്ന പ്ലകാര്‍ഡ് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ പൊലീസ് ആവശ്യപ്പെട്ടു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ 30ല്‍ അധികം പേര്‍ കൂട്ടംകൂടിയാല്‍ […]