സമ്പദ് വ്യവസ്ഥ മാത്രം പരിഗണിച്ച് ലോക്ക്ഡൗൺ നീക്കാൻ കഴിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഘട്ടം ഘട്ടമായി മാത്രമേ ലോക്ക്ഡൗൺ നീക്കാനാവൂ. മഹാമാരിയുടെ കാലത്ത് ആരോഗ്യമോ സാമ്പത്തിക സ്ഥിതിയോ മാത്രമായി പരിഗണിക്കാനാവില്ലെന്നും ഒരു സമതുലിത നിലപാട് ആവശ്യമാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ശിവസേന മുഖപത്രമായ സാമ്നയിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ലോക്ക്ഡൗൺ ജൂലൈ 31 വരെ തുടരും. ജൂൺ മുതൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി പരിഗണിച്ച് അൺലോക്ക് ആവശ്യമാണെന്നാണ് […]
Tag: Lockdown
അടുത്ത 28 ദിവസം നിർണായകമെന്ന് യുഎൻ വിദഗ്ധൻ: പിന്തുണച്ച് മമ്മൂട്ടി
മുരളി തുമ്മാരുകുടിയുടെ കുറിപ്പ് അത്രയും പ്രാധാന്യമുള്ളതിനിലാണ് മമ്മൂട്ടി സ്വന്തം ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചത്. കോവിഡ് പ്രതിരോധത്തിൽ ഇനിയുള്ള 28 ദിവസം നിർണായകമാണെന്ന യുഎൻ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ഫേസ് ബുക്കിൽ പങ്കുവെച്ച് മമ്മൂട്ടി. ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ എവിടെയും കൊറോണ ഉണ്ടാകാമെന്നും കണ്ടൈൻമെന്റ് വരുമെന്നും നമുക്ക് ആരിൽ നിന്നും രോഗം കിട്ടുമെന്നും ബോദ്ധ്യമുള്ളതിനാൽ നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൌൺ പോളിസി എടുക്കാവുന്നതേ ഉള്ളൂവെന്നാണ് തുമ്മാരുകുടിയുടെ ഓർമപ്പെടുത്തൽ. വരും ദിവസങ്ങളിൽ നിങ്ങൾ […]
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സി.പി.എം
കോവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിനു മുന്നോടിയായാണ് പാര്‍ട്ടി നേതൃത്വം ലോക്‍ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തത് കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സി.പി.എം. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഗുണം ചെയ്യില്ലെന്നും പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് വേണ്ടതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കോവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിനു മുന്നോടിയായാണ് പാര്‍ട്ടി നേതൃത്വം ലോക്‍ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ […]
ലോക്ക്ഡൗൺ ഒരു പരിഹാരമല്ല; കർണാടകയിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നതായി യെദ്യൂരപ്പ
തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക. നഗര ചുമതലയുള്ള കമീഷനർ ഒരാഴ്ചത്തേക്ക് കൂടി ലോക്ഡൗൺ നീക്കണമെന്ന ആവശ്യം അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ മാത്രം പരിഹാരമല്ലെന്നും കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണമെന്നും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗവും മുന്നോട്ട് പോകേണ്ടതുണ്ട്, […]
തിരുവനന്തപുരം കോർപറേഷനിൽ ലോക്ക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി
ജില്ലയിൽ പരിശോധനാ കിറ്റുകളുടെ ദൗർലഭ്യം പരിഹരിക്കാനായി 5000 കിറ്റുകൾ വാങ്ങുന്നതിനുള്ള തുക ശശി തരൂർ എംപി ഫണ്ടിൽ നിന്നും അനുവദിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം കോർപറേഷനിൽ ഈ മാസം 28 വരെ ലോക്ക്ഡൌൺ നീട്ടി. ജില്ലയിൽ പരിശോധനാ കിറ്റുകളുടെ ദൗർലഭ്യം പരിഹരിക്കാനായി 5000 കിറ്റുകൾ വാങ്ങുന്നതിനുള്ള തുക ശശി തരൂർ എംപി ഫണ്ടിൽ നിന്നും അനുവദിച്ചു. നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ഉറവിടമില്ലാത്ത കേസുകൾ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കോർപറേഷൻ പരിധിയിൽ ലോക്ക്ഡൌണ്‍ […]
തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
കൊവിഡ് സാമൂഹ്യവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലേക്ക് പുറത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല, മേഖലയില്‍ നിന്ന് ആരെയും പുറത്ത് പോകനും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമൂഹവ്യാപനം ഉണ്ടായ പൂന്തുറ, പുല്ലുവിള അടക്കം മുഴുവന്‍ തീരപ്രദേശവും അടച്ചിടനാണ് തീരുമാനം.സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതാകുന്നവര്‍ക്ക് ഭക്ഷ്യവസ്തുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയത്തേക്ക് തുറക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, ജില്ലയിലെ […]
കൊവിഡ് നിയന്ത്രണം: കൊല്ലം ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകള്‍ അടച്ചു
സമ്പര്‍ക്കം വഴി രോഗം വ്യാപനം തടയാന്‍ കൊല്ലം ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ച് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു. ജില്ലയില്‍ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലങ്ങള്‍ ചവറ, പന്മന, ശാസ്താംകോട്ട, പോരുവഴി, വെളിയം, ഗ്രാമ പഞ്ചായത്തുകളാണ്. അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുന്ന ചന്തകള്‍. കുണ്ടറ(കുണ്ടറ മുക്കട), കിഴക്കേ കല്ലട(പള്ളിച്ചന്ത, കിഴക്കേ കല്ലട), ശാസ്താംകോട്ട (ആഞ്ഞിലിമൂട്, ശാസ്താംകോട്ട), ശൂരനാട് (ചെളിക്കുഴി, പതാരം), കൊട്ടാരക്കര (കൊട്ടാരക്കര, കലയപുരം, വെട്ടിക്കവല, വാളകം, വയയ്ക്കല്‍), പൂത്തൂര്‍ (പുത്തൂര്‍), […]
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി
കോവിഡ് രോഗികളുടെ എണ്ണം ഭയാനകമായി വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത് കോവിഡ് രോഗികളുടെ എണ്ണം ഭയാനകമായി വർധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. അതിവ്യാപന മേഖലയില്‍ ട്രിപ്പിള്‍ ലോക്ഡൗണും മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ എന്നിങ്ങനെയാണ് നിയന്ത്രണം തുടരുക. പല വാർഡുകളിലും ആവശ്യത്തിന് പരിശോധന നടത്താത്തത് ആശങ്ക സൃഷ്ടിക്കുന്നതാണ്. റാപ്പിഡ് ടെസ്റ്റ്, ആന്‍റിജൻ പരിശോധനകൾ നടത്തിയതു വഴിയാണ് പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകളിൽ കോവിഡ് സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ചത്. മറ്റു […]
ബംഗലൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി
ബംഗലൂരു മഹാനഗരപാലികെ പരിധിക്ക് അകത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി എട്ടുമണി മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ചുമണി വരെയാണ് നഗരം അടച്ചിടുന്നത്. ബ്രഹത് ബംഗലൂരു മഹാനഗരപാലികെ പരിധിക്ക് അകത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന്റെയും അധികൃതരുടെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബംഗലൂരു കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണെങ്കിലും അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ നിയന്ത്രണങ്ങളോടെ […]
ലോക്ഡൌണ്‍ ദുരിതം ആദിവാസി ഊരുകളിലും: വില്‍പ്പന നടത്താനാകാതെ കെട്ടിക്കിടക്കുന്നത് ലക്ഷങ്ങളുടെ വനവിഭവങ്ങള്‍
പലിശയ്ക്ക് വാങ്ങിയ കടമെങ്ങനെ വീട്ടുമെന്നറിയാതെ ആദിവാസികള്‍ വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന ആദിവാസി സമൂഹം ഇന്ന് ദുരിത കയത്തിലാണ്. വനശ്രീയോ വനവകുപ്പിന് കീഴിലുള്ള സഹകരണ സംഘങ്ങളോ വനവിഭവങ്ങള്‍ കോവിഡിന് ശേഷം ഏറ്റെടുക്കുന്നില്ല. ലക്ഷങ്ങളുടെ വനവിഭവങ്ങളാണ് ആദിവാസി ഊരുകളില്‍ കെട്ടികിടക്കുന്നത്. കൊല്ലം അച്ഛന്‍കോവിലിലെ ആദിവാസി ഊരുകളില്‍ നിന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം. ഇഞ്ചപ്പട്ട, തേന്‍, കുന്തിരിക്ക മണിക്കൂറുകള്‍ ചെലവഴിച്ചാണ് അവര്‍ ഇത് ശേഖരിക്കുന്നത്. പലരും പലിശയ്ക്ക് പണം കടം വാങ്ങിയാണ് ഈ ജോലിക്ക് ഇറങ്ങിയത്. കിലോമീറ്ററുകളോളം കാടിന് ഉള്ളിലേക്ക് കടന്ന് […]