സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജില്ലവിട്ടുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ സത്യവാങ്മൂലവും തിരിച്ചറിയല്‍ കാര്‍ഡും കരുതണമെന്ന് ഡി.ജി.പി വ്യക്തമാക്കി. യാത്രകൾ നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടരുത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെ […]
Tag: Lockdown
പത്തനംതിട്ടയില്‍ പതിനൊന്നിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല
പത്തനംതിട്ട ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. പത്തു പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുക. പുറമറ്റം, കടപ്ര, നാറാണംമൂഴി, റാന്നി-പഴവങ്ങാടി, കലഞ്ഞൂര്‍, പന്തളം തെക്കേക്കര, പ്രമാടം, കുന്നന്താനം, റാന്നി-പെരുനാട്, പള്ളിക്കൽ എന്നിങ്ങനെ പത്തു പഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. 20 മുതല്‍ 35 ശതമാനത്തിന് മുകളിലാണ് ഇവിടങ്ങളിലെ ടി.പി.ആര്‍. നിലവില്‍ 100 നും 300 നും ഇടയിലാണ് രോഗികളുടെ എണ്ണം. സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടത്തിലാണ് ചില ഇളവുകൾ […]
അടച്ചിടല്‍ ജൂൺ ഒമ്പത് വരെ: സംസ്ഥാനത്ത് ലോക്ക്ഡൌൺ നീട്ടും
സംസ്ഥാനത്ത് ലോക്ക്ഡൌൺ ഒരാഴ്ച കൂടി നീട്ടും. ജൂൺ ഒമ്പത് വരെ നീട്ടാനാണ് ആലോചന. ഇളവുകൾ സംബന്ധിച്ച് മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും വിദഗ്ധ സമിതി അടക്കമുള്ളവര്‍ നല്‍കിയ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. നിലവില്‍ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനമാണ്. 10 ശതമാനത്തിന് താഴെയാകുന്നതുവരെ സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ തുടരണമെന്ന നിര്‍ദേശം കേന്ദ്രവും മുന്നോട്ടു വെച്ചു. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ […]
സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗണ്‍ ഇളവുകൾ
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഇതുപ്രകാരം, കണ്ണടകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ഗ്യാസ് സ്റ്റൗവ് അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, മൊബൈൽ ഫോണ്‍, കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന കടകൾ എന്നിവയ്ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. അതേസമയം, കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മലപ്പുറം ജില്ലയ്ക്ക് ഇളവുകൾ ബാധകമല്ല. ചകിരി മില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു […]
കണ്ണട, മൊബൈൽ, കമ്പ്യൂട്ടർ റിപ്പയറിങ് കടകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം
സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. കണ്ണട ഷോപ്പുകൾ, നേത്ര പരിശോധകർ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്നവ, കൃത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്നവ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്നവ, മൊബൈൽ -കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്നവ എന്നീ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ […]
ലോക്ക്ഡൌണ്‍ നീട്ടിയേക്കും; ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ക്ക് ഇളവ്
കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗൺ തുടരുന്നു. രോഗവ്യാപനം തുടർന്നാൽ ലോക് ഡൗൺ നീട്ടാനുള്ള സാധ്യത ഏറെയാണ്. അതിനിടെ ലോക് ഡൗണുള്ള ജില്ലകളിൽ ടെക്സ്റ്റൈൽ മേഖലയ്ക്ക് ഉൾപ്പെടെ ഇളവ് അനുവദിച്ചു. എന്നാല്‍ ട്രിപ്പിള്‍ ലോക്കഡൌണ്‍ ഉള്ള ജില്ലകളില്‍ ഈ ഇളവ് ഉണ്ടാകില്ല. ടെക്‍സ്റ്റൈല്‍, ജ്വല്ലറി മേഖലകള്‍ക്കാണ് ഇളവ്. ഓണ്‍ലൈന്‍, ഹോം ഡെലിവറി വില്‍പ്പനയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ആളുകള്‍ക്ക് ഷോപ്പുകളില്‍ പോയി സാധനങ്ങള്‍ വാങ്ങാനുള്ള അനുവാദമില്ല. ജിഎസ്‍ടി, ടാക്സ് കണ്‍സള്‍ട്ടന്‍റുമാര്‍ എന്നിവര്‍ക്കും ഇളവ് […]
കോവിഡ് രൂക്ഷമായ ജില്ലകളില്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ ലോക്ക്ഡൗണ്‍ തുടരണം: ഐ.സി.എം.ആര്‍ മേധാവി
കോവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ ലോക്ക്ഡൗണ്‍ തുടരണമെന്ന് ഐ.സി.എം.ആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ആകെയുള്ള 718 ജില്ലകളില്‍ നാലിലൊന്ന് ജില്ലകളിലും നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിലധികമാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതില്‍പെടുന്നു. ഇവിടങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ഡോ. ബല്‍റാം ഭാര്‍ഗവ നിര്‍ദേശിക്കുന്നത്. അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി […]
ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവായി എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. റമദാന്‍ പ്രമാണിച്ച് ഇറച്ചി വില്‍പ്പനശാലകള്‍ക്ക് ഇന്ന് രാത്രി 10 മണി വരെ പ്രവര്‍ത്തനാനുമതി നല്‍കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. മേയ് 15 ശനിയാഴ്ച ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ബാക്കി പ്രവൃത്തി ദിവസങ്ങളില്‍ ആവശ്യത്തിന് മാത്രം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാം. മറ്റ് […]
പാസുകൾ അത്യാവശ്യ യാത്രകൾക്ക് മാത്രം; ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് കൂടുതൽ ശക്തമാക്കും
സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിനത്തിൽ നിയന്ത്രണങ്ങളും പരിശോധനകളും ശക്തിപ്പെടുത്തും. അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനങ്ങൾ പിടിച്ചെടുക്കും. പാസുകൾ അത്യാവശ്യ യാത്രകൾക്ക് മാത്രം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശപ്രകാരമാണ് നടപടി. അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യാൻ മാത്രമേ പാസ് അനുവദിക്കാവൂവെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പാസിനായുള്ള ഭൂരിഭാഗം അപേക്ഷകളും പൊലീസ് തള്ളിയിരുന്നു. ഞായറാഴ്ച വൈകുന്നേരം വരെ 1,75,125 അപേക്ഷകളാണ് ബി സേഫ് സൈറ്റിൽ വന്നത്. ഇതിൽ 15,761 പേർക്ക് മാത്രമാണ് യാത്രാനുമതി കിട്ടിയത്. 81,797 അപേക്ഷകൾ നിരസിച്ചു. 77,567 […]
കർണാടകയിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ
കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് കർണാടകയിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. 10 ന് രാവിലെ ആറു മണിക്ക് ലോക്ക് ഡൗൺ ആരംഭിക്കും. നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ ഫലപ്രദമാകാത്തതിനെ തുടർന്നാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. റസ്റ്റോറന്റുകളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും രാവിലെ ആറു മുതൽ 10 വരെ തുറക്കും. രാവിലെ പത്തുമണിക്ക് ശേഷം ആരെയും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. അതേസമയം ലോക്ക് ഡൗൺ […]