സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമാണ് ഇളവുകള്‍. നാളെയും മറ്റെന്നാളും സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ആണ്. അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ നിയമനടപടി നേരിടേണ്ടി വരും. ടി.പി.ആര്‍ […]
Tag: Lockdown
സംസ്ഥാനത്ത് ലോക്ഡൗൺ ഇന്ന് അവസാനിക്കും; ഇളവുകൾ ഇന്ന് അർധരാത്രി മുതൽ
സംസ്ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങൾ തുറക്കില്ല. ടിപിആർ 20 ശതമാനത്തിൽ താഴെയുളള മേഖലകളിൽ മദ്യശാലകൾക്കും ബാറുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ തുടരും. 40 ദിവസം നീണ്ട് നിന്ന അടച്ചിടലിന് ശേഷമാണ് സംസ്ഥാനം ഘട്ടം ഘട്ടമായി തുറക്കുന്നത്. ഇളവുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പൊതുപരീക്ഷകൾ അനുവദിക്കും. പൊതുഗതാഗതം മിതമായ […]
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഏഴ് മണിവരെ; പൊതുഗതാഗതം മിതമായ രീതിയില്‍
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 25% ജീവനക്കാരെ വെച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. വ്യാഴാഴ്ച മുതല്‍ പൊതുഗതാഗതം മിതമായ നിരക്കില്‍ അനുവദിക്കും. ബാങ്കുകള്‍ നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. മാളുകളും തിയേറ്ററുകളും തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് […]
പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലോക്ഡൗണ്‍ പിൻവലിച്ചേക്കും
പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇന്ന് പിൻവലിച്ചേക്കും. വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ഓട്ടോ, ടാക്സി സര്‍വീസുകള്‍ സഞ്ചരിക്കുന്നവരുടെ എണ്ണം കുറച്ച് അനുവദിച്ചേക്കും. വര്‍ക്ക് ഷോപ്പുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാനാണ് ആലോചന. കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാനുള്ള അനുമതിയും നൽകിയേക്കും. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന തരത്തിലുള്ള ഇളവുകള്‍ ഘട്ടംഘട്ടമായി നൽകാനാണ് […]
ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യം പരിശോധിക്കണമെന്ന് വി.ഡി സതീശന്‍
38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമൂഹത്തില്‍ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കി. തെരഞ്ഞെടുപ്പിന് മുമ്പുള്ള ലോക്ക്ഡൗണില്‍ നിരവധി സഹായങ്ങള്‍ നല്‍കിയിരുന്നു. ഇത്തവണ അത്തരം സഹായങ്ങളുണ്ടായിട്ടില്ല. പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ശേഷമാണ് പലതും ചെയ്യുന്നതെന്നും സതീശന്‍ […]
ലോക്ഡൗണ്‍ നീട്ടുമോ എന്ന് ഇന്നറിയാം: കൂടുതൽ ഇളവുകൾക്ക് സാധ്യത
സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് വരുന്നത് കൊണ്ട് 16ന് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് സാധ്യത. എന്നാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സാധ്യതയില്ല. ഓട്ടോറിക്ഷ, ടാക്സി സര്‍വീസുകള്‍ അനുവദിച്ചേക്കും. വര്‍ക്ക് ഷോപ്പുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുമതി നല്‍കാനാണ് സാധ്യത. പൊതുഗതാഗതം പുനരാരംഭിക്കുന്നതിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആശങ്ക ഒഴിയുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനൊപ്പം […]
സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണില്‍ ഇളവ്; ബാങ്കുകള്‍, തുണിക്കട, സ്റ്റേഷനറി സ്ഥാപനങ്ങള്‍ തുറക്കും
സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണില്‍ ഇളവ്. ജ്വല്ലറികള്‍ക്കും തുണിക്കടകള്‍ക്കും സ്റ്റേഷനറി സ്ഥാപനങ്ങള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. കണ്ണട, ചെരുപ്പ്, പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ഇളവുണ്ട്. ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കും. വാഹന ഷോറൂമുകള്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ അറ്റകുറ്റപ്പണികള്‍ക്കായി തുറക്കാം. എന്നാല്‍ വില്‍പനയ്ക്ക് അനുവാദമില്ല. മൊബൈല്‍ റിപ്പയറിംഗ് നടത്തുന്ന കടകളും ഇന്ന് തുറക്കും. നിര്‍മാണ മേഖലയിലുള്ള സൈറ്റ് എഞ്ചിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രേഖകളോ കാട്ടി യാത്ര ചെയ്യാമെന്നാണ് നിര്‍ദേശം. അതേസമയം, നാളെയും മറ്റന്നാളും ട്രിപ്പിള്‍ […]
സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ശനി, ഞായർ ദിവസങ്ങളിൽ നിന്ന് ഹോം ഡെലിവറി മാത്രം. എന്നാൽ പാഴ്‌സൽ അനുവദിക്കില്ല. നിർമ്മാണ പ്രവർത്തനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്താമെന്ന് ഉത്തരവിലുണ്ട്. കർശന പരിശോധന തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ഈ രണ്ടു ദിവസങ്ങളിലുണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേസമയം മൊബെൽ റിപ്പയർ കടകൾക്ക് നാളെ തുറന്ന് പ്രവർത്തിക്കാം. മാത്രമല്ല നാളെ ജ്വല്ലറികൾക്കും തുണിക്കടകൾക്കും ചെരുപ്പുകടകൾക്കും നാളെ തുറക്കാം. കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. […]
ലോക്ഡൌണ്‍ നീട്ടിയതോടെ ലക്ഷദ്വീപ് വീണ്ടും ദുരിതത്തില്‍
ലക്ഷദ്വീപില്‍ വീണ്ടും ലോക്ഡൌൺ നീട്ടിയതോടെ പല കുടുംബങ്ങളും ദുരിതത്തിലാണ്. കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുമ്പോഴും ഭക്ഷ്യ കിറ്റ് പോലും നല്‍കാത്ത ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കാർഗോ ഷിപ്പുകളെത്തുന്നതും അപൂർവ്വമായത് കൊണ്ട് കടകളിലും ഭക്ഷ്യസാധനങ്ങളെത്തുന്നില്ല. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദ്വീപ് നിവാസികൾ. കഴിഞ്ഞ ഏപ്രില്‍ 29 മുതല്‍ ലക്ഷദ്വീപില്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ആറ് ദ്വീപുകള്‍ പൂര്‍ണമായും അടച്ചിടുന്നത് നീട്ടുകയും ചെയ്തു. ഇതോടെ പട്ടിണിയിലായി പല കുടുംബങ്ങളും. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെ […]
സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ
സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന സവാരിക്ക് അനുമതി നൽകി. പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തത്തിനുമാണ് അനുമതി നൽകിയത്. ജ്വല്ലറി, ചെരുപ്പ്, ടെക്‌സ്‌റ്റൈൽ ഷോപ്പുകളിൽ വിവാഹക്ഷണക്കത്ത് കാണിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. മറ്റെല്ലാ വ്യക്തികൾക്കും ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല. ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 […]