India National

പ്രധാനമന്ത്രി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ലോക്ക് ഡൌണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൌണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കും. സാമ്പത്തിക പാക്കേജിനുള്ള സമ്മര്‍ദം സംസ്ഥാനങ്ങള്‍ ശക്തമാക്കിയിരുന്നു. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. മെയ് 17ന് അവസാനിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയെങ്കിലും കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ ഉണ്ടായേക്കും. കോവിഡ് ഗ്രാമങ്ങളിലേക്ക് പടരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു. റെഡ്‌സോണുകളില്‍ ഒഴികെ […]

India National

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും

മാഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. രാജ്യത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ നേരിടുന്ന വിഷയത്തില്‍ രാജ്യത്തിന്റെ നയം പുനപരിശോധിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മെയ് 15നകം ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മെയ് 17ന് അവസാനിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി […]

India National

ലോക്ക്ഡൌണ്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; കേരളം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും

വൈകിട്ട് മൂന്ന് മണിക്കാണ് വീഡിയോ കോൺഫറൻസിങ് വഴി യോഗം ചേരുക. ലോക്ഡൗൺ അവസാനിപ്പിക്കുകയാണെങ്കിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന് യോഗം ച൪ച്ച ചെയ്യും മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി ഇന്ന് വീണ്ടും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് വീഡിയോ കോൺഫറൻസിങ് വഴി യോഗം ചേരുക. ലോക്ഡൗൺ അവസാനിപ്പിക്കുകയാണെങ്കിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന് യോഗം ച൪ച്ച ചെയ്യും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ നാല് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തുന്നത്. അഞ്ചാം […]

Kerala

ലോക്ഡൌണ്‍ നീട്ടേണ്ടെന്ന നിലപാടില്‍ കേരളം; മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന് അഭിപ്രായം

സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത് പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും.ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടായിരിക്കും സംസ്ഥാനം സ്വീകരിക്കുക. രോഗവ്യാപനത്തിന്‍റെ തോത് പരിഗണിച്ച് മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്‍റെ അഭിപ്രായം. സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.മേയ് പകുതി വരെ ഭാഗിക ലോക്ക് ഡൌണ്‍ വേണമെന്ന നിലപാടായിരുന്നു പ്രധാനമന്ത്രിയുമായി നേരത്തെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം സ്വീകരിച്ചിരുന്നത്. അടുത്ത ഞായറാഴ്ച രാജ്യവ്യാപക ലോക്ക് ഡൌണ്‍ […]