തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. 5 ജില്ലകളിലാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്‍റേതാണ്. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാർ. 98 ട്രാൻസ്ജെന്‍റേഴ്സും 265 പ്രവാസി ഭാരതീയരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് […]
Tag: local body election
കേരളത്തില്‍ പ്രതീക്ഷയില്ല; തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് മുഖം തിരിച്ച് ബി.ജെ.പി ദേശീയ നേതൃത്വം
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് മുഖം തിരിച്ച് ബി.ജെ. പി ദേശീയ നേതൃത്വം. ഹൈദരാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പോലും അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്തിയെങ്കിലും കേരളത്തിൽ നിന്ന് എല്ലാവരും അകന്നുനിൽക്കുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ദേശീയ നേതൃത്വത്തിന് പ്രതീക്ഷയില്ലാത്തതിനാലാണ് പ്രമുഖർ വിട്ടുനിൽക്കുന്നത്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി നേതൃത്വം വലിയ ആത്മവിശ്വാസവും അവകാശവാദവുമാണ് മുന്നോട്ടവക്കുന്നത്. അയ്യായിരത്തോളം വാർഡുകൾ വിജയിക്കുമെന്നാണ് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറിയ വിവരം. എന്നാൽ ഇതൊന്നും […]
ആദ്യഘട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും
ആദ്യഘട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പതിവ് കലാശകൊട്ടുകള്‍ ഇത്തവണയും ഉണ്ടാവില്ല. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് എത്തിയതോടെ ആവനാഴിയിലെ അവസാന അസ്ത്രങ്ങളും പ്രചാരണ രംഗത്ത് ഉപയോഗിക്കുകയാണ് മുന്നണികള്‍. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യ പ്രചാരണത്തിനാണ് നാളെ കൊടിയിറങ്ങുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ടെങ്കിലും അവസാന മണിക്കൂറുകളിലും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുകയാണ് മുന്നണികള്‍. നേതാക്കളാകട്ടെ ആരോപണ […]
സ്പെഷ്യൽ വോട്ടർമാർക്ക് വീടിനകത്ത് വോട്ടിംഗ്
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തെരെഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. കൊവിഡ് രോഗികൾക്കും ക്വറന്റീനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് നടത്താം. തെരഞ്ഞെടുപ്പിന് 10 ദിവസം മുൻപ് അസുഖ ബാധിതരുടെയും ക്വറന്റീനിൽ ഉള്ളവരുടെയും ലിസ്റ്റ് ആരോഗ്യവകുപ്പ് തയാറാക്കും. ഇത് പ്രകാരമാണ് ബാലറ്റ് വിതരണം. വോട്ടിംഗ് ദിവസം സ്പെഷ്യൽ വോട്ടർമാർക്ക് വീടിനകത്ത് വച്ച് വോട്ട് രേഖപ്പെടുത്താം. വോട്ടർമാരുടെ വീടുകളിൽ സ്‌പെഷ്യൽ ടീം എത്തും. സ്‌പെഷ്യൽ പോളിംഗ് ഓഫിസർ, പോളിംഗ് അസിസ്റ്റന്റ് ഒരു പൊലീസുകാരൻ എന്നിവരാണ് ടീമിലുണ്ടാകുക. […]
തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾക്കെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കും
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ പരസ്യങ്ങൾ സ്ഥാപിക്കുകയോ മുദ്രാവാക്യമെഴുതുകയോ ചെയ്തതായി പരാതി ലഭിച്ചാൽ ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. ഇത് സംബന്ധിച്ച് പരാതി ലഭിക്കുന്ന പക്ഷം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നോട്ടീസ് നൽകണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. നോട്ടീസ് ലഭിച്ചതിന് ശേഷവും ഇവ നീക്കം ചെയ്യാത്ത പക്ഷം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കുകയും അതിന് വേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് […]
കോട്ടയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്
കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്. ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനില്‍ മാത്രം കോണ്‍ഗ്രസില്‍ നിന്ന് നാല് വിമതരാണ് പത്രിക നല്‍കിയത്. ഭരണങ്ങാനം ഡിവിഷനില്‍ ഉള്‍പ്പെടെ ഇടതു മുന്നണിയിലും വിമത സ്ഥാനാര്‍ത്ഥികളുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തുവിട്ട ലിസ്റ്റ് പ്രകാരം റോയ് കപ്പലുമാക്കല്‍ ആണ് ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിലെ സ്ഥാനാര്‍ത്ഥി. ഇതിനു പുറമേ നാല് പേരാണ് ഇതേ ഡിവിഷനില്‍ കോണ്‍ഗ്രസില്‍ നിന്ന് പത്രിക നല്‍കിയത്. സിസി സെക്രട്ടറി പ്രകാശ് പുളിക്കന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ […]
തദ്ദേശ സ്ഥാപനങ്ങള്‍ നവംബര്‍ 12 മുതല്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്
തദ്ദേശ സ്ഥാപനങ്ങളെ നവംബര്‍ പതിനൊന്നിന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിലെ പൊലീസ് സുരക്ഷ തീരുമാനിക്കാന്‍ മറ്റന്നാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തും. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റിയത്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 അവസാനിക്കും. ആ പശ്ചാത്തലത്തിലാണ് നവംബര്‍ 12 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് […]
ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി: തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം വാരം
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം വാരം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 നാണ് അവസാനിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം വാരം നടത്താനാണ് നീക്കം. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി അധ്യക്ഷന്‍മാരുടെ സംവരണം തീരുമാനിക്കാനുള്ള നടപടികളിലേക്ക് കമ്മീഷന്‍ കടന്നിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അത് പൂര്‍ത്തിയാക്കുന്നതോടെ തെരഞ്ഞെടുപ്പ് നടത്താന്‍ […]
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ ഉണ്ടായേക്കും
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി അധ്യക്ഷന്‍മാരുടെ സംവരണം തീരുമാനിക്കാനുള്ള നടപടകളിലേക്ക് കമ്മീഷന്‍ കടന്നിട്ടുണ്ട് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ ആദ്യം വാരം തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ നീക്കം.തെരഞ്ഞെടുപ്പിന്‍രെ തലേദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് തന്നെ നടപ്പാക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി അധ്യക്ഷന്‍മാരുടെ സംവരണം തീരുമാനിക്കാനുള്ള നടപടകളിലേക്ക് കമ്മീഷന്‍ കടന്നിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അത് പൂര്‍ത്തിയാക്കുന്നതോടെ തെരഞ്ഞെടുപ്പ് […]
തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെച്ചേക്കും
തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെയ്ക്കുന്നത് നാളത്തെ സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്യും. നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്നുണ്ടെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പും നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യം. യു.ഡി.എഫിന്‍റെ ആവശ്യം പരിഗണിച്ച് മൂന്നാഴ്ചയിലേക്കെങ്കിലും തദ്ദേശതെരഞ്ഞെടുപ്പ് നീട്ടാമെന്ന ധാരണ ഉണ്ടായേക്കും. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലനിലപാട് സ്വീകരിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് വേണ്ട എന്നാവശ്യം കമ്മീഷന് മുന്നിലേക്ക് വെയ്ക്കാന്‍ കഴിയൂ. ഉപതെരഞ്ഞെടുപ്പ് മാറ്റുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്നാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫിനെ അനുനയിപ്പിക്കാന്‍ വേണ്ടി തദ്ദേശതെരഞ്ഞെടുപ്പ് മൂന്നാഴ്ചക്കെങ്കിലും […]