Kerala

കൊവിഡ് പ്രതിസന്ധി ; ജപ്തി നടപടികൾ നിർത്താതെ സർക്കാർ

കൊവിഡ് പ്രതിസന്ധികൾക്കിടയിലും ജപ്തി നടപടികൾ നിർത്തിവെയ്ക്കാതെ സംസ്ഥാന സർക്കാർ. സഹകരണ ബാങ്കുകളിലെ വായ്പയിൽ ജപ്തി നടപടികളിൽ ഇപ്പോഴും തുടരുകയാണ്. ധനകാര്യ വകുപ്പിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളിലും ജപ്തി നടപടികൾ തുടരുന്നു. ഇതിനിടെ സംസ്ഥാനത്തെ എല്ലാ ബാങ്കുകളുടേയും ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. കോട്ടയത്തെ സഹോദരങ്ങളുടെ ആത്മഹത്യയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ അടയന്തിരപ്രമേയത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. കൊവിഡ് കാലത്തും ജപ്തിനടപടകള്‍ക്ക് സാഹചര്യമുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ജപ്തിനോട്ടീസ് നിര്‍ത്തി വയ്ക്കണം. പലര്‍ക്കും വരുമാനമില്ല്, നോട്ടീസ് […]

Kerala

സംരംഭകർക്ക് കെെത്താങ്ങാകാന്‍ വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുമായി യോജിച്ച് 4 % പലിശയിൽ വായ്പ ലഭ്യമാകും. സംരംഭകർക്കായി പുതിയ വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. ഏഴ് ശതമാനം പലിശയിൽ 50 ലക്ഷം രൂപ വരെ വായ്പ നൽകും. ഉടനടി വായ്പ ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പദ്ധതി ഈ മാസം 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയും മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയാണ് കെ.എഫ്.സി യിലൂടെ നടപ്പാക്കുന്നത്. പ്രതിവർഷം 1000 പുതിയ സംരംഭകരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി […]