Kerala

എൽജെഡി ജെഡിഎസിൽ ലയിക്കും; മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്ന് എം.വി ശ്രേയാംസ് കുമാർ

ജെഡിഎസുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കമ്മിറ്റി തീരുമാനം. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ എം വി ശ്രേയംസ് കുമാർ സന്നദ്ധത അറിയിച്ചു. ലയന സമ്മേളനം ഉടൻ നടത്താനും തീരുമാനമായി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയന തീരുമാനമെന്ന് ശ്രേയംസ് കുമാർ പറഞ്ഞു. മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്ന് എം.വി ശ്രേയാംസ് കുമാർ അറിയിച്ചു. നിലവിലെ പ്രസിഡന്റ് മാത്യു ടി തോമസ് പ്രസിഡന്റായി തുടരും. ലയന കാര്യത്തിൽ തീരുമാനം എടുക്കാനായി കോഴിക്കോട് എൽജെഡി നേതൃയോഗം ചേർന്നിരുന്നു. ഏറെ കാലമായുള്ള ചർച്ചയ്ക്ക് ഒടുവിലാണ് […]

Kerala

ജെഡിഎസ്-എല്‍ജെഡി ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്; സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജെഡിഎസിന്

ജനതാദള്‍ എസ്- ലോക്താന്ത്രിക് ജനതാദള്‍ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്. എം പി വീരേന്ദ്രകുമാറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ലയനസമ്മേളനത്തിനായി നീക്കം നടക്കുന്നത്. ജെഡിഎസിനാകും സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിക്കുക. ജില്ലകളിലെ നേതൃപദവി ഇരു പാര്‍ട്ടികളുടേയും ശക്തി കണക്കാക്കി പിന്നീടാകും തീരുമാനിക്കുക. എല്‍ജെഡി-ജെഡിഎസ് ലയനമെന്ന നിര്‍ദേശം ദീര്‍ഘകാലമായി സിപിഐഎം മുന്നോട്ടുവയ്ക്കുകയായിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ലയനം സാധ്യമായിരുന്നില്ല. ദേശീയ തലത്തില്‍ എല്‍ജെഡി ഇല്ലാതായതോടെ കേരളത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാനാകില്ല എന്ന ബോധ്യം എല്‍ജെഡിക്കുണ്ടായതാണ് നിര്‍ണായകമായത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യം […]

Kerala

‘സിപിഐക്ക് സീറ്റുകിട്ടിയത് വിലപേശലിന്റെ ഭാഗമായി’; അതൃപ്തി പരസ്യമാക്കി എല്‍ജെഡി

രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ എതിര്‍പ്പ് പരസ്യമാക്കി എല്‍ജെഡി. വിലപേശലിന്റെ ഭാഗമായാണ് സിപിഐക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പല വിഷയങ്ങളിലും പരസ്യ നിലപാടെടുത്തവരാണ് സിപിഐ. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍സില്‍വര്‍ലൈന്‍, മദ്യനയം, ലോകായുക്ത എന്നിവയില്‍ സിപിഐയുടെ ഇനിയുള്ള നിലപാടിനായി കാത്തിരിക്കുന്നുവെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. സന്തോഷ് കുമാര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ പശ്ചാത്തലത്തിലാണ് സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തി എല്‍ജെഡി നേതാക്കള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. രാജ്യസഭാ സീറ്റിനായി സിപിഐയും എല്‍ജെഡിയും അവകാശവാദം […]

Kerala

വടകര സീറ്റ് എല്‍.ജെ.ഡിക്ക് തന്നെ; നിര്‍ദേശം ജെ.ഡി.എസ് അംഗീകരിച്ചു

വടകര സീറ്റ് എല്‍.ജെ.ഡിക്ക് വിട്ടുകൊടുക്കണമെന്ന സി.പി.എം നിര്‍ദേശം ജെ.ഡി.എസ് അംഗീകരിച്ചു. വടകര സീറ്റ് നല്‍കാത്തതില്‍ നീതികേടില്ലെന്ന് സി.കെ നാണു പറഞ്ഞു. സി.പി.എം ആവശ്യപ്പെടുമ്പോള്‍ അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. സി.പി.എം നിലപാട് പറഞ്ഞപ്പോള്‍ നേതാക്കള്‍ ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും സി.കെ നാണു മീഡിയ വണിനോട് പറഞ്ഞു. എല്‍.ജെ.ഡി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തില്‍ സജീവമാകുമെന്നും സി.കെ നാണു കൂട്ടിച്ചേര്‍ത്തു.