Kerala

ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തിലെ ദുരൂഹത; റീപോസ്റ്റ്‌മോര്‍ട്ടത്തിന് സാധ്യത

ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടക്കാന്‍ സാധ്യതയേറുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അട്ടിമറി നടന്നെന്നാണ് ലിതാരയുടെ കുടുംബത്തിന്റെ ആരോപണം. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ കോച്ച് രവി സിംഗ് അവിടെയുണ്ടായിരുന്നെന്ന് വിവരം ലിതാരയെ അറിയുന്നവര്‍ വെളിപ്പെടുത്തിയിരുന്നു. ഏപ്രില്‍ 26നാണ് കെ സി ലിതാരയെ പട്‌നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് […]

Kerala

‘അയാള്‍ വല്ലാതെ ബുദ്ധിമുട്ടിച്ചു’; ലിതാരയുടെ മരണത്തിന് പിന്നില്‍ കോച്ചിന്റെ ചൂഷണമെന്ന് സുഹൃത്ത്.

മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെ. സി ലിതാരയുടെ ആത്മഹത്യക്ക് പിന്നില്‍ കോച്ച് രവിസിംഗിന്റെ പീഡനമെന്ന് സുഹൃത്ത് സ്‌നേഹ. കൊല്‍ക്കത്തയിലുള്ള സ്‌നേഹയെ മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് ലിതാര പോയി കണ്ട് എല്ലാം തുറന്നുപറഞ്ഞിരുന്നു. തനിക്കറിയുന്ന ലിതാര ആത്മഹത്യ ചെയ്യില്ലെന്ന് സ്‌നേഹ ഉറപ്പിച്ചുപറയുന്നു. ‘കോച്ചിന്റെ സ്വഭാവം ഒട്ടും ശരിയല്ല, തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു…’. അടുത്ത സുഹൃത്തായ സ്‌നേഹയോട് ലിതാര ഇതൊക്കെ പറഞ്ഞിരുന്നു. കോര്‍ട്ടിലേക്ക് ഒറ്റയ്ക്ക് പ്രാക്ടീസിന് വിളിച്ചപ്പോള്‍ ചെല്ലാത്തതിന്റെ ദേഷ്യം കോച്ചിനുണ്ടായിരുന്നു എന്നും സ്‌നേഹ പറഞ്ഞു. ഒറ്റയ്ക്കുള്ള പ്രാക്ടീസിന് […]

Kerala

ലിതാരയുടെ മരണം; കോച്ച് ഒളിവില്‍, ലിതരായുടെ ഫോണ്‍ വിദഗ്ധ പരിശോധയ്ക്ക് അയക്കാതെ ബിഹാര്‍ പൊലീസ്

ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി.ലിതാരയുടെ ദുരൂഹ മരണത്തില്‍ എങ്ങുമെത്താതെ അന്വേഷണം. കോച്ച് രവിസിംഗ് ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം ട്വന്റിഫോറിനോട് പറഞ്ഞു. ലിതാരയുടെ ഫോണ്‍ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനപ്പുറം അന്വേഷണത്തില്‍ ഒരു പുരോഗതിയുമുണ്ടായില്ലെന്ന് ട്വന്റിഫോര്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ബോധ്യമായി. അന്വേണസംഘവുമായി ബന്ധപ്പെട്ടപ്പോള്‍ കോച്ചിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കോച്ചിനെതിരെ തെളിവില്ലെന്നുമുള്ള മറുപടിയാണ് നല്‍കിയത്. കോച്ച് രവി സിങ്ങിനെ അന്വേഷിച്ചിരുന്നോയെന്ന ചോദ്യത്തിന് രവി […]

Kerala

‘ കടക്കെണിയിൽപ്പെട്ട കുടുംബത്തെ മറന്ന് മകൾ ആത്മഹത്യ ചെയ്യില്ല’; ലിതാരയുടെ അച്ഛൻ

കടക്കെണിയിൽപ്പെട്ട കുടുംബത്തെ മറന്ന് മകൾ ആത്മഹത്യ ചെയ്യില്ലെന്ന് അന്തരിച്ച ബാസ്‌കറ്റ് ബോൾ താരം കെ.സി ലിതാരയുടെ അച്ഛൻ കരുണൻ. കോച്ച് രവി സിംഗിൽ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സഹോദരി ലിൻസി പറയുന്നു. ലിതാരയുടെ അമ്മ ക്യാൻസർ രോഗിയാണ്. വീട് പണിയാനെടുത്ത 16 ലക്ഷം രൂപയെ കുറിച്ചും വീട് പണി തീരാത്തതിനെ കുറിച്ചുമെല്ലാം ലിതാരയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ലിതാര ഒരിക്കലും കുടുംബത്തെ മറന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കില്ലെന്ന് സഹോദരങ്ങൾ പറഞ്ഞു. […]

Kerala

ലിതാരയുടെ മരണം; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ

ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്. ലിതാരയുടെ മരണത്തിലെ ദുരൂഹത അകറ്റാൻ നടപടി വേണമെന്നും കത്തിൽ ആവശ്യമുന്നയിച്ചു. ലിതാരയുടെ ബന്ധുക്കളുടെ ആശങ്കയകറ്റാൻ സത്യസന്ധവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണ്. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശം നൽകണമെന്നും ബീഹാർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പിണറായി വിജയൻ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ലിതാരക്കില്ലായിരുന്നുവെന്ന ബന്ധുക്കളുടെ നിലപാടും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈസ്റ്റ് സെൻട്രൽ റെയിൽവേ ബാസ്‌കറ്റബോൾ താരമായ കോഴിക്കോട് […]