Kerala

ബിവറേജസിൽ നിന്ന് വൻ തോതിൽ മദ്യം വാങ്ങി സൂക്ഷിക്കും, ഡ്രൈ ഡേയിൽ വിലക്കൂട്ടി വിൽക്കും; ശ്രീകാര്യം സ്വദേശി പിടിയിൽ

ബിവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ വിദേശ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം അവധി ദിവസങ്ങളിൽ അത് ഉയർന്ന വിലയ്ക്ക് വില്ക്കുന്നയാൾ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം വികാസ് നഗറിൽ രതീഷിനെയാണ് (38) ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. ( liquor Sale on dry day youth arrested ). ബിവറേജസ് ഷോപ്പുകൾ അവധിയാകുന്ന ദിവസങ്ങളിൽ സ്കൂട്ടറിൽ ശ്രീകാര്യത്തും പരിസരപ്രദേശങ്ങളിലും കറങ്ങി നടന്ന് മദ്യം വിൽക്കുന്നയാളാണ് ഇയാൾ. ഉത്സവ സീസൺ കൂടിയായതോടെ വൻതോതിൽ മദ്യം […]

Kerala

അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. വഴിയില്‍ നിന്ന് കിട്ടിയ മദ്യം കഴിച്ച മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഇവരിലൊരാളായ അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് മരിച്ചത്. 40 വയസായിരുന്നു. ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.  കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം മൂവരേയും അടിമാലി ജനറല്‍ […]

Kerala

റെക്കോഡ് മദ്യവിൽപന; ലോകകപ്പ് ഫൈനല്‍ ദിവസം ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം

ലോകകപ്പ് ഫൈനൽ ദിനത്തിൽ ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം. ഓണം,ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് സാധാരണ റെക്കോർഡ് മദ്യവിൽപന നടക്കുന്നത്. ഞായറാഴ്ചകളിൽ ശരാശരി 30 കോടിയുടെ വിൽപനയാണ് നടക്കാറുള്ളത്. എന്നാൽ പുറത്തുവന്ന കണക്ക് പ്രകാരം 20 കോടിയുടെ അധിക മദ്യവിൽപന ലോകകപ്പ് ഫൈനൽ ദിവസം നടന്നു. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഔട്ട്ലെറ്റിലാണ്. 45 ലക്ഷം രൂപയുടെ മദ്യമാണ്തിരൂർ ഔട്ട്ലെറ്റിൽ വിറ്റത്. വയനാട് വൈത്തിരി ഔട്ട്ലെറ്റിൽ 43 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

Kerala

സംസ്ഥാനത്ത് മദ്യവില കൂട്ടി; പുതിയ വില നിലവിൽ വന്നു

സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർധിച്ചത്.  മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചിരുന്നു. ബിയറിനും വൈനിനും നാളെ മുതൽ വില വർധിക്കും. വിറ്റുവരവ് നികുതി നേരത്തെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അപ്പോഴുണ്ടാകുന്ന നഷ്ടം നികത്താനാണ് വില വർധിപ്പിച്ചത്. ഇതോടെ ജനപ്രിയ ബ്രാൻഡായ ജവാന്റെ വില 600 രൂപയിൽ നിന്ന് 610 രൂപയാകും.’ 2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വർധിപ്പിച്ചത്. […]

Kerala

‘സംസ്ഥാനത്ത് മദ്യവില കൂടും’; വില വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് മദ്യവില കൂടും. രണ്ട് ശതമാനം വില വർധിപ്പിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ഇതോടെ മദ്യത്തിന്റെ വില വർധിക്കും. മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി […]

Kerala

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ല

വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്ന് ബാർ ഉടമകൾ. ടൂറിസം സീസൺ ആരംഭിച്ചതിനാൽ ഇത് തിരിച്ചടിയാകുമെന്നാണ് ബാർ ഉടമകൾ ഭയപ്പെടുന്നത്. ‘ഒരു മാസമായിട്ട് യാതൊരു മദ്യവും വരുന്നില്ല. ഞങ്ങള് കയ്യിലുള്ള കുറച്ച് സ്റ്റോക്ക് ഒക്കെ വെച്ച് എങ്ങനെയെങ്കിലുമൊക്കെ തട്ടീം മുട്ടിയും, ബിയറും ഒക്കെ വിറ്റിട്ടാണ് ഇപ്പൊ കാര്യങ്ങൾ നടക്കുന്നത്. മുപ്പതിരണ്ട് ലക്ഷം രൂപ ലൈസൻസ് ഫീസ് മുൻകൂർ കൊടുത്തിട്ടാണ് ഈ കച്ചവടം നടത്തുന്നത്. വിൽക്കാൻ ഉൽപ്പന്നം കിട്ടാതെ ഞങ്ങൾ എങ്ങനെ ബിസിനസ് നടത്തും? ബിവറേജസിന്റെ ഷോപ്പിലും ഇത് കിട്ടാത്ത അവസ്ഥയിലേക്ക് […]

Kerala

മദ്യത്തിന്റെ വില കൂടുമോ ? നിർണായക മന്ത്രിസഭാ യോഗം ഇന്ന്

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില വർധനയിൽ ഇന്ന് നിർണായക തീരുമാനമുണ്ടാകും. മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിൽ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും.  മദ്യ നിർമാണ ശാലകളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിക്കാനാണ് ആലോചന. നികുതി വർധിപ്പിച്ചാൽ മദ്യവില ഉയരാനും ഇടയുണ്ട്. നികുതി ക്രമീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുന:രാരംഭിക്കുന്ന കാര്യവും ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും.

Kerala

തൃശൂര്‍ ചേറ്റുവയില്‍ 3,600 ലിറ്റര്‍ മദ്യവേട്ട; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ചില്ലറവില്‍പ്പനയ്ക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. 3600 ലിറ്റര്‍ മദ്യമാണ് പിടികൂടിയിരിക്കുന്നത്. കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്. വിവിധ ബ്രാന്‍ുകളിലുള്ള 3,600 ലിറ്റര്‍ അനധികൃത വിദേശമദ്യം, വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണ് പ്രതികള്‍ മദ്യം കടത്താനിരുന്നത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റെയ്ക്ക് ലഭിച്ച വിവരത്തിന്റെ […]

Kerala

അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം ലഭിക്കില്ല

മദ്യ വിൽപ്പനയ്ക്ക് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യ വിൽപ്പന അനുവദിക്കില്ല എന്ന് മന്ത്രിസഭ തീരുമാനിച്ചു. പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി ഒഴിവാക്കണം. ചില്ലു കുപ്പികളിലും ക്യാനുകളിലുമേ മദ്യ വില്പന അനുവദിക്കൂ. ചില്ലു കുപ്പികളിലും, ക്യാനുകളിലും വിൽക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷൻ ഫീസ് വർദ്ധിപ്പിക്കില്ലെന്നും തീരുമാനം എടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നയമനുസരിച്ച് ഐടി പാർക്കുകളിൽ ബാർ വരും. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും […]