Kerala

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനം

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനമെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യമാണ്. ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് അഞ്ചു വർഷം കൊണ്ട് 64619 കോടി രൂപയായിരുന്നു മദ്യത്തിൽ നിന്നുള്ള വരുമാനം. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ മദ്യവിൽപ്പനയിലും മദ്യഉപഭോഗത്തിലും റെക്കോഡ് വർധനയാണ്. കഴിഞ്ഞ ഒരു വർഷം ബിവറേജസ് ഔട്ട്ലറ്റ് വഴി സർക്കാർ വിറ്റത് 18 കോടി ലിറ്റർ മദ്യമാണ്. […]

Kerala

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ സംസ്ഥാനത്ത് 90 കോടിയുടെ അധിക മദ്യവില്‍പ്പന

സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വന്‍വര്‍ധന. ക്രിസ്മസ് പുതുവത്സര സീസണില്‍ 90 കോടിയുടെ വരുമാന വര്‍ധനവുണ്ടായെന്ന് ബെവ്കോ അറിയിച്ചു. നികുതി വര്‍ദ്ധിപ്പിച്ചതാണ് വരുമാന വര്‍ദ്ധനക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലെ കണക്കുകളാണ് ബെവ്കോ പുറത്തു വിട്ടിരിക്കുന്നത്. ഏറ്റവും അധികം മദ്യവില്‍പ്പന നടന്നത് തിരുവനന്തപുരത്താണ്. ബെവ്കോയുടെ കണക്കുകള്‍ പ്രകാരം 600 കോടിയുടെ മദ്യം വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത് 510 കോടിയുടെ വില്‍പ്പനയാണ് ഉണ്ടായിരുന്നത്. സാധാരണ തൃശൂരിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോകാറുള്ളത്. എന്നാല്‍ […]