Kerala

‘സംസ്ഥാനത്ത് മദ്യവില കൂടും’; വില വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് മദ്യവില കൂടും. രണ്ട് ശതമാനം വില വർധിപ്പിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ഇതോടെ മദ്യത്തിന്റെ വില വർധിക്കും. മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി […]

India Kerala

സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതൽ

സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അടിസ്ഥാന വിലയിൽ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വർധിക്കുക. കോവിഡ് സെസ് പിൻവലിക്കുന്നതിൽ തീരുമാനം പിന്നീടുണ്ടാകും. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു.

Kerala

സംസ്ഥാനത്ത് വീണ്ടും മദ്യവില കൂടിയേക്കും

സംസ്ഥാനത്ത് വീണ്ടും മദ്യവില കൂടിയേക്കും. വിലവര്‍ദ്ധനവിന് ബെവ്കോ സര്‍ക്കാരിനോട് അനുമതി തേടി. അസംസ്കൃത വസ്‍തുക്കളുടെ വില വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ. നേരത്തെ 48 രൂപയായിരുന്നത് ഇപ്പോള്‍ 58 രൂപ വരെയാണ് ഇത്തരത്തില്‍ അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ദ്ധിച്ചത്. അതുകൊണ്ട് തന്നെ വിതരണക്കാര്‍ വിതരണത്തിന്‍റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലമൊക്കെ കണക്കിലെടുത്താണ് വില വര്‍ദ്ധനക്ക് ബെവ്കോയുടെ പുതിയ തീരുമാനം. പ്രീമിയം ബ്രാന്‍റുകള്‍ക്ക് 50 രൂപ വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.