Kerala

‘മദ്യകേരള’മായി മാറും: പുതിയ മദ്യശാലകൾ അനുവദിക്കരുതെന്ന് മുഖ്യമന്ത്രിയോട് വി.എം സുധീരൻ

സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം കേരളത്തെ സമ്പൂർണ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. പുതിയ മദ്യശാലകൾ അനുവദിച്ചാൽ സംസ്ഥാനം ‘മദ്യകേരള’മായി മാറുമെന്നും വിമർശനം. മദ്യശാലകൾക്ക് അനുമതി നൽകുന്നതിൽ സർക്കാരിന് രഹസ്യ അജണ്ടയുണ്ടെന്നും സർക്കാർ മദ്യനയം ഭേദഗതി ചെയ്യണമെന്നും വി.എം സുധീരൻ. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വി.എം സുധീരൻ വിമർശനം ഉന്നയിരിക്കുന്നത്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിൽ സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. സർക്കാരിന്റെ മദ്യ […]

Kerala

കേരളത്തിന്റെ ‘ജവാന്‍’റം വിദേശത്തേക്ക് പറക്കും, മലബാര്‍ ബ്രാണ്ടി ഉത്പ്പാദനം ഈ വര്‍ഷം മുതല്‍; മദ്യനയത്തിന് അംഗീകാരം

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജവാന്‍ റം വിദേശത്തേക്ക് പറക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിപ്പിക്കാന്‍ മദ്യ നയത്തില്‍ തീരുമാനമായി. സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന് സംസ്ഥാന നമത്രിസഭ അംഗീകാരം നല്‍കി. ജവാന്‍ ഉത്പ്പാദനം കൂട്ടുന്നതിനായി ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം നടത്തും. കയറ്റുമതിക്ക് പ്രതികൂലമാകുന്ന ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഫീസും, എക്‌സ്‌പോര്‍ട് ഫീസും പുനക്രമീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. […]

Kerala

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ല

വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്ന് ബാർ ഉടമകൾ. ടൂറിസം സീസൺ ആരംഭിച്ചതിനാൽ ഇത് തിരിച്ചടിയാകുമെന്നാണ് ബാർ ഉടമകൾ ഭയപ്പെടുന്നത്. ‘ഒരു മാസമായിട്ട് യാതൊരു മദ്യവും വരുന്നില്ല. ഞങ്ങള് കയ്യിലുള്ള കുറച്ച് സ്റ്റോക്ക് ഒക്കെ വെച്ച് എങ്ങനെയെങ്കിലുമൊക്കെ തട്ടീം മുട്ടിയും, ബിയറും ഒക്കെ വിറ്റിട്ടാണ് ഇപ്പൊ കാര്യങ്ങൾ നടക്കുന്നത്. മുപ്പതിരണ്ട് ലക്ഷം രൂപ ലൈസൻസ് ഫീസ് മുൻകൂർ കൊടുത്തിട്ടാണ് ഈ കച്ചവടം നടത്തുന്നത്. വിൽക്കാൻ ഉൽപ്പന്നം കിട്ടാതെ ഞങ്ങൾ എങ്ങനെ ബിസിനസ് നടത്തും? ബിവറേജസിന്റെ ഷോപ്പിലും ഇത് കിട്ടാത്ത അവസ്ഥയിലേക്ക് […]

National

ഡല്‍ഹിയില്‍ ഓഗസ്റ്റ് 1 മുതല്‍ പഴയ മദ്യനയം; 468 സ്വകാര്യ മദ്യശാലകള്‍ അടച്ചുപൂട്ടും

ഡല്‍ഹിയില്‍ ഓഗസ്റ്റ് 1 മുതല്‍ പഴയ മദ്യനയം നടപ്പിലാക്കും. അടുത്ത ആറ് മാസം ഡല്‍ഹിയില്‍ പഴയ മദ്യനയം തന്നെയാകും തുടരുക. ഓഗസ്റ്റ് 1 മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാലകള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ. കേന്ദ്രവുമായി പുതിയ എക്‌സൈസ് തീരുവയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മദ്യനയം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. പുതിയ എക്‌സൈസ് നയം പിന്‍വലിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. ആവശ്യമായ നടപടികള്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ ഭാഗമായി […]