National

അന്ന് ഇലക്ട്രീഷ്യൻ, ഇന്ന് തെരുവിൽ; പാലക്കാട് പൊലീസിന്റെ നേതൃത്വത്തിൽ 55 കാരന് പുതുജീവിതം

ഏറെക്കാലമായി പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുകളിൽ കഴിഞ്ഞിരുന്ന നൂറണി സ്വദേശി ഇനി സഹോദരന്റെ തണലിൽ. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ജോൺ വില്ല്യം എന്ന 55കാരന് പുതുജീവിതം സമ്മാനിച്ചത്. കഴിഞ്ഞ മാസമാണ് വലിയങ്ങാടിയിലെ വഴിയോരത്ത് അവശനിലയിൽ ജോണിനെ കണ്ടെത്തുന്നത്. പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ആയകാലത്ത് നല്ല ജോലിയിലിരുന്ന, മികച്ച വിദ്യാഭ്യാസം നേടിയിട്ടുളള വ്യക്തിയാണ് ജോൺ വില്യമെന്ന് മനസിലായി. ഉദ്യോഗസ്ഥരുടെയും ട്രോമാകെയർ സൊസൈറ്റിയുടേയും നേതൃത്വത്തിൽ കുളിപ്പിച്ച് വൃത്തിയാക്കി ജില്ലാ ആശുപത്രിയിലെത്തിച്ചു. […]

National

മൂന്നര ഏക്കറോളം ഭൂമിയും വീടും ജപ്തിയുടെ പേരിൽ തട്ടിയെടുത്തുവരോടുള്ള പ്രതിഷേധം; കഴിഞ്ഞ 20 വർഷമായി ഉൾവനത്തിൽ ജീവിച്ച് ഒരു മനുഷ്യൻ

കഴിഞ്ഞ ഇരുപത് വർഷമായി കർണാടകയിലെ സുള്ള്യ ഉൾവനത്തിനുള്ളിൽ ജീവിക്കുന്ന ഒരു മനുഷ്യനുണ്ട്. അന്യായമായി തൻറെ വീടും ഭൂമിയും തട്ടിയെടുത്തവരോടുള്ള പ്രതിഷേധമാണ് കെമ്രാജെയിലെ ചന്ദ്രശേഖര ഗൗഡയുടെ ജീവിതം. അന്ന് കാട് കയറിയപ്പോൾ കുടെയുണ്ടായിരുന്ന ഏറെ പഴകിയൊരു കാറാണ് ചന്ദ്രശേഖരയ്ക്ക് ഇന്നും ആശ്രയം. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയ നിമിഷത്തിലാണ് കൈയ്യിലുണ്ടായിരുന്ന കാറുമായി ചന്ദ്രശേഖര കാടുകയറിയത്. പഴയ ഫിയറ്റ് കാറിന്റെ എഞ്ചിൻ നിലച്ച ഉൾവനത്തിൽ ആ യാത്ര അവസാനിച്ചു. ചെന്നെത്തിയ വന്യതയിൽ കാറിനെ മറച്ചുകെട്ടി പുതിയ ജീവിതം. പിന്നീടിങ്ങോട്ട് നീണ്ട ഇരുപത് […]