Kerala

‘ലൈഫി’ല്‍ സര്‍ക്കാരിന് താത്കാലിക ആശ്വാസം: സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തെ സ്റ്റേ

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. രണ്ട് മാസത്തേക്കാണ് അന്വേഷണം ഹൈക്കോടതി തടഞ്ഞത്. കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന യൂണിടാക്കിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യൂണിടാകിനെതിരായ സിബിഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷനുവേണ്ടി സിഈഒ യു.വി ജോസും യൂണിടാക് എം ഡി സന്തോഷ് ഈപ്പനുമാണ് കോടതിയെ സമീപിച്ചിരുന്നത്. വിശദമായ വാദം കേട്ട ജസ്റ്റിസ് വി.ജി അരുൺ കേസ് ഡയറി […]

Kerala

റെഡ് ക്രസന്‍റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോൺസുല്‍ ജനറൽ; ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണ കരാര്‍ രേഖ പുറത്ത്

ടെണ്ടറിലെ മികച്ച ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിടുന്നതെന്നാണ് രേഖ. 7 മില്യൺ ദിർഹത്തിന്‍റെ കരാറാണ് ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തിന്റെ കരാര്‍ രേഖ പുറത്ത്. റെഡ് ക്രസന്‍റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോൺസുല്‍ ജനറലാണ്. ടെണ്ടറിലെ മികച്ച ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിടുന്നതെന്നാണ് രേഖ. 7 മില്യൺ ദിർഹത്തിന്‍റെ കരാറാണ് ഒപ്പിട്ടത്. യൂണിടാക്കുമായാണ് യുഎഇ കോൺസുല്‍ ജനറല്‍ ഉപകരാറായ നിര്‍മാണ കരാര്‍ ഒപ്പിട്ടത്. റെഡ് ക്രസന്‍റിന്‍റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കരാറില്‍ […]

Kerala

റെഡ് ക്രസന്‍റിന്‍റെ സഹായം: കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടി

പദ്ധതിയുടെ വിശദാംശങ്ങൾ അടിയന്തരമായി നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം തേടിയെന്ന പരാതിയെ തുടർന്നാണ് നടപടി. ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസന്‍റിന്‍റെ സഹായം തേടിയതിൽ കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടി. പദ്ധതിയുടെ വിശദാംശങ്ങൾ അടിയന്തരമായി നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം തേടിയെന്ന പരാതിയെ തുടർന്നാണ് നടപടി. അതേസമയം യൂണിടാകിനെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണത്തിന്റെ കരാറുകാരായി നിയോഗിച്ചത് സര്‍ക്കാര്‍ അറിവോടെയാണ്. ലൈഫ് മിഷന്‍ സിഇഒ […]