Kerala

ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്ക്കന് 73 വർഷം കഠിന തടവ്

ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്സിൽ മദ്ധ്യവയസ്ക്കന് 73 വർഷം കഠിന തടവും ഒരു ലക്ഷത്തി 85,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂർ വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടിൽ 49 വയസുള്ള വിനോദ് എന്ന ഉണ്ണിമോനെയാണ്കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി ടെറസ്സിൽ വെച്ചും, കഞ്ഞിപ്പുരയിൽ വെച്ചും ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിന് ഇരയായ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വാടാനപ്പിള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് […]

Gulf

പ്രണയം നിരസിച്ചതിന്റെ പേരില്‍ കാമുകിയെ കൊലപ്പെടുത്തി; ദുബായില്‍ ഏഷ്യന്‍ വംശജന് ജീവപര്യന്തം

ദുബായില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഏഷ്യന്‍ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി ദുബായി അപ്പീല്‍ കോടതി ശരിവക്കുകയായിരുന്നു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിനുള്ളില്‍ വച്ച് കാമുകിയെ ആസൂത്രിതമായ കൊലപ്പെടുത്തിയ യുവാവ് രക്തം പുരണ്ട വസ്ത്രങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലുകയായിരുന്നു. കാമുകിയെ കൊലപ്പെടുത്തിയത് താനാണെന്നും മൃതദേഹം കാറിലുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറയുകയായിരുന്നു. പ്രതിയുടെ മൊഴി അനുസരിച്ച് കാര്‍ പരിശോധിച്ച പൊലീസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. കഴിത്തറുത്ത് രക്തം വാര്‍ന്ന് കിടക്കുന്ന […]

Kerala

ചീമേനി ജാനകി ടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

കാസര്‍ഗോഡ് ചീമേനി പുലിയന്നൂര്‍ ജാനകിടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി വിശാഖ്, മൂന്നാം പ്രതി അരുണ്‍ എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഐപിസി 302, 452, 394, 307 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ രണ്ടാം പ്രതി റിനീഷിനെ കോടതി വെറുതെ വിട്ടിരുന്നു. രണ്ട് വര്‍ഷത്തെ വിചാരണ നടപടികള്‍ക്കൊടുവിലാണ് കോളിളക്കം സൃഷ്ടിച്ച പുലിയന്നൂര്‍ ജാനകി ടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ […]

Kerala

ബാബുരാജൻ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട് കല്ലായി കണ്ണഞ്ചേരി സ്വദേശിയായ ബാബുരാജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി. പൊക്കുന്ന് കുറ്റിയിൽത്താഴം സ്വദേശി മുരളിക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജ് കെ. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 3 വർഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. 2019 മെയ് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. […]

Kerala

ഇരട്ടക്കൊലപാതകം; മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പടെ 25 പ്രതികൾക്ക് ജീവപര്യന്തം

പാലക്കാട് കല്ലാംകുഴി ഇരട്ടക്കൊലപാതക കേസിൽ മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പടെ 25 പ്രതികൾക്ക് ജീവപര്യന്തം. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻ‍ഡ് സെഷൻസ് ജഡ്ജി രതിജ ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി വിധിച്ചിരുന്നു. മുസ്‌ലിം ലീഗ് നേതാവായ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഉൾപ്പെടെ 25 പ്രതികൾക്കാണ് ജീവപര്യന്തം ലഭിച്ചത്. 2013 നവംബർ 21ന് സിപിഎം പ്രവർത്തകരായ പള്ളത്ത് നൂറുദ്ദീൻ (40), ഹംസ […]