ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭ പരിഗണിക്കും. സർവകലാശാല വിഷയങ്ങളിൽ സർക്കാർ ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ സർവകലാശാല ഭേദഗതി ബില്ലും ബുധനാഴ്ച സഭയിലെത്തും. ലോകായുക്ത ബില്ലും ബുധനാഴ്ച തന്നെ പരിഗണിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന കാര്യ ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് സർക്കാരെത്തിയത്. സിപിഐ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത് കാരണം വ്യാഴം, വെള്ളി ദിവസങ്ങളിൽ സഭാ സമ്മേളനം. ഈ സഹാചര്യത്തിൽ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് കരുതിയ ബില്ലുകളിൽ കൂടി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പരിഗണിക്കാൻ കഴിയാതെ പോകുന്ന […]
Tag: LEGISLATIVE ASSEMBLY
24 ദിവസത്തെ നിയമസഭാ സമ്മേളനത്തിന് ഇന്നുതുടക്കം
15ാമത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനം ഇന്നുമുതല്‍ ആരംഭിക്കും. നിയമനിര്‍മാണമാണ് പ്രധാന അജണ്ട. നവംബര്‍ 12വരെ 24 ദിവസമാണ് സഭാ സമ്മേളനം. ആദ്യ രണ്ടുദിവസങ്ങളില്‍ ഏഴ് ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു. 19 ദിവസം നിയമനിര്‍മാണത്തിനും നാല് ദിവസം ധനാഭ്യര്‍ത്ഥനകള്‍ക്കും മാറ്റിവയ്ക്കും. നവംബര്‍ 14വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. കേരള തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി, കേരള പഞ്ചായത്തിരാജ്, കേരള നഗര -ഗ്രാമാസൂത്രണ, കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ ഇന്ന് അവതരിപ്പിക്കും. സംസ്ഥാന ചരക്കുസേവന നികുതി, […]
11 വനിതാ പ്രതിനിധികൾ നിയമസഭയിലേക്ക്
പുതുമുഖങ്ങൾ അടക്കം 15 വനിതാ സ്ഥാനാർത്ഥികളാണ് ഇത്തവണ ചരിത്ര വിജയം കരസ്ഥമാക്കിയ ഇടതു മുന്നണി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 11 പേരാണ് വിജയം നേടിയത്. യു.ഡി.എഫിന്റെ പത്ത് വനിതാ സ്ഥാനാര്‍ത്ഥികളില്‍ വിജയിച്ചത് ഒരാള്‍ മാത്രമാണ്. ജയിച്ചവരിൽ ഏറ്റവും ശ്രദ്ധേയം വൻഭൂരിപക്ഷത്തിൽ ജയിച്ച കെ.കെ. ശൈലജ ആണ്. മട്ടന്നൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഇല്ലിക്കല്‍ അഗസ്തിയെക്കാൾ 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശൈലജ ജയിച്ചത്. ആറന്മുളയിൽ വീണ ജോർജ് 13,853 വോട്ടിന് ഇത്തവണയും വിജയം കരസ്ഥമാക്കി. വടകരയിൽ ആർ.എം.പി. എം.എൽ.എ. കെ.കെ. രമ […]
നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി
നിയമസഭാ കയ്യാങ്കളി കേസ് തുടരും. കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. മന്ത്രിമാരായ ഇ. പി ജയരാജനും കെ. ടി ജലീലും വിചാരണ നേരിടണം. ഹൈക്കോടതി ഉത്തരവോടെ നാല് എംഎൽഎമാരും വിചാരണ നേരിടണം. പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. മൈക്ക് മുതൽ കസേരകൾ […]
നിയമ സഭയിലെ കൈയാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി
നിയമ സഭയിലെ കൈയാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. തിരുനന്തപുരം സിജെഎം കോടതിയാണ് സർക്കാരിന്റെ ആവശ്യം തള്ളിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം കോടതി പരിഗണനയ്‌ക്കെടുത്ത കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കേസ് പിൻവലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ കോടതിയെ സമീപിച്ചിരുന്നു. 2015 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാർ കോഴ കേസിൽ ആരോപണ വിധേയനായ കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ […]