സാധാരണ മക്കളെ പരീക്ഷയ്ക്കായി ഒരുക്കി സ്കൂളിൽ പറഞ്ഞയക്കുന്നത് അമ്മമാരാണ്. എന്നാൽ ചേർത്തലയിൽ കാലചക്ര തിരിഞ്ഞുമറിഞ്ഞ് അമ്മയെ പരീക്ഷയ്ക്കയച്ചതിന്റെ ‘ത്രില്ലിലാണ്’ മകനും എഴുത്തുകാരനുമായ ലാസർ ഷൈൻ. നടി ലീന ആന്റണിയാണ് ആ ഭാഗ്യവതിയായ അമ്മ. പതിമൂന്നാം വയസിൽ പഠിത്തം നിർത്തിയതാണ് മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ലീന. പ്രാദേശിക കമ്യൂണിസ്റ്റ് നേതാവായിരുന്നു ലീനയുടെ അച്ഛൻ ശൗരി. കോളറ മഹാമാരി പടർന്ന് പിടിച്ച കാലത്ത്, സംസ്കരിക്കാൻ ആരും തയാറാകാതെ കോളറ ബാധിച്ച മരിച്ച ബാലികയുടെ മൃതദേഹം ഒറ്റയ്ക്ക് സംസ്കരിച്ച് […]