ജോസിന്‍റെ മുന്നണി പ്രവേശനം വൈകിട്ട് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയുടെ ഘടകകക്ഷിയാക്കി ഉള്‍പ്പെടുത്തുമെന്നാണ് സൂചന ജോസ് കെ. മാണി ഇന്ന് ഇടത് മുന്നണിയുടെ ഭാഗമാകും. ജോസിന്‍റെ മുന്നണി പ്രവേശനം വൈകിട്ട് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയുടെ ഘടകകക്ഷിയാക്കി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ജോസിന്‍റെ മുന്നണി പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി.പി.ഐ പഴയ നിലപാടില്‍ നിന്ന് പിന്നോട്ട് പോയതോടെ സി.പി.എം ആശ്വാസത്തിലാണ്. മാത്രമല്ല ജോസിനെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിനപ്പുറം ഘടകകക്ഷിയാക്കണമെന്ന […]
Tag: ldf
ഇല പിളര്‍ന്ന് ഇടത്തോട്ട്; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗങ്ങള്‍
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് നിർണായക യോഗങ്ങൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. തുടർ ചർച്ചകൾക്കായി ജോസ് കെ. മാണിയും തിരുവനന്തപുരത്തുണ്ട്. ഇടത് മുന്നണിയുമായി സഹകരിക്കാനുള്ള […]
ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല: ഉമ്മന്‍ ചാണ്ടി
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ ചാണ്ടി. നാലു ദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെ.എം. മാണി യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്‍ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളരാഷ്ട്രീയത്തില്‍ കെ.എം. മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു […]
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനം. രണ്ടാഴ്ചകൂടി വിലയിരുത്തിയശേഷം ലോക്ക്ഡൗണ്‍ വേണോ എന്നതില്‍ തീരുമാനമെടുക്കാം. സമര പരിപാടികള്‍ മാറ്റിവയ്ക്കുന്നതിനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകേണ്ടതില്ലെന്ന് ഇടതുമുന്നണി യോഗത്തിലെ തീരുമാനം. സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അടുത്ത മാസം പകുതിയില്‍ പ്രതിദിന രോഗബാധിതര്‍ 15,000 ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘വേണം രാജി..’: ഏഴാം ദിവസവും പ്രതിപക്ഷ പ്രതിഷേധം
പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച എം.എല്‍.എമാര്‍ അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിപക്ഷ പ്രതിഷേധം. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച എം.എല്‍.എമാര്‍ അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. ആലപ്പുഴയിലും ഇടുക്കിയിലും മലപ്പുറത്തും ലാത്തി ചാര്‍ജ് നടന്നു. ആലപ്പുഴയിൽ ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകർക്ക് നേരെയാണ് പോലീസ് ലാത്തി വീശിയത്. സംഘർഷത്തിൽ അഞ്ചുപ്രവർത്തകർക്ക് പരിക്കേറ്റു. ഇടുക്കി നെടുംങ്കണ്ടത്ത് സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെയും പോലീസ് ലാത്തി […]
കേരള കോൺഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനം ഈ മാസം 18ന് ശേഷം
കേരള കോൺഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനം ഈ മാസം 18നു ശേഷം ഉണ്ടാകും . പാലാ ഉൾപ്പെടെയുള്ള നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ അന്തിമ ധാരണയായി . ജോസ് വിഭാഗത്തിന് രണ്ടില അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ ജോസഫ് വിഭാഗം നൽകിയ ഹർജി ഇന്ന് ഹൈകോടതി പരിഗണിച്ചേക്കും . കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് മുന്നണിയുമായി പൂർണമായും അകന്നു എന്നത് ഈ വാക്കുകളിൽ വ്യക്തമാണ് . മുന്നണി മാറ്റ പ്രഖ്യാപനം 18നു എൽ.ഡി.എഫ് യോഗത്തിനു […]
കേരള കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി പ്രവേശനം ഉടന്‍; നിയമസഭാ സീറ്റ് സംബന്ധിച്ച് ധാരണയായി
കേരളാ കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഇടതുമുന്നണി പ്രവേശപ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും.സി.പി.ഐ നിലപാട് മയപ്പെടുത്തിയതും ജോസ് വിഭാഗത്തിന്‍റെ എല്‍.ഡി.എഫ് പ്രവേശനത്തിന് സാധ്യത വര്‍ധിപ്പിച്ചു കേരളാ കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഇടതുമുന്നണി പ്രവേശപ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും. എല്‍.ഡി.എഫുമായി നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ അന്തിമ ധാരണയിലേക്ക് എത്തി. സി.പി.ഐ നിലപാട് മയപ്പെടുത്തിയതും ജോസ് വിഭാഗത്തിന്‍റെ എല്‍.ഡി.എഫ് പ്രവേശനത്തിന് സാധ്യത വര്‍ധിപ്പിച്ചു. ഇടതുമുന്നണി പ്രവേശനത്തിന് അധികം കാത്തിരിപ്പ് ആവശ്യമില്ലെന്നാണ് ജോസ് കെ […]
‘ജോസ് പക്ഷം യുഡിഎഫ് വിട്ടു വന്നാൽ ചർച്ച ചെയ്ത് തീരുമാനിക്കും’: കോടിയേരി ബാലകൃഷ്ണൻ
യുഡിഎഫ് വിട്ടു വരുന്നവരെ കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിൽ നിന്ന് വിട്ടു നിൽക്കുന്ന ജോസ് കെ മാണിയെ ഒപ്പം കൂട്ടുമെന്ന സൂചനയാണ് കോടിയേരി ബാലകൃഷ്ണൻ നൽകിയത്. യുഡിഎഫിനേയും ബിജെപിയേയും ദുർബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതായി ആ […]
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന് നിയമസഭയിൽ നടക്കും. എൽ.ഡി.എഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു.ഡി.എഫിനു വേണ്ടി ലാൽ വർഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്. സഭയിലെ അംഗബലം അനുസരിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്. എം.പി വീരേന്ദ്രകുമാർ അന്തരിച്ച ഒഴിവിലാണ് സംസ്ഥാനത്ത് രാജ്യസഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. കുട്ടനാട്,ചവറ മണ്ഡലങ്ങളില്‍ എം.എല്‍.എമാരില്ല. കെ.എം. ഷാജിക്കും, കാരാട്ട് റസാഖിനും തിരഞ്ഞെടുപ്പ് കേസുള്ളതിനാല്‍ വോട്ട് ചെയ്യാനാകില്ല. ഫലത്തില്‍ 136 വോട്ടുകളാണ് ഉള്ളത്. 69 വോട്ടുകളാണ് ജയിക്കാന്‍ ആവശ്യം. 90 എം എല്‍ എ […]
സര്‍ക്കാരിനെതിരെ യു.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസ്
വി.ഡി സതീശന്‍ നല്‍കിയ പ്രമേയ നോട്ടീസില്‍ ഒറ്റ വരിയാണുള്ളത്. ഈ മാസം 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശന്‍ നല്‍കിയ പ്രമേയ നോട്ടീസില്‍ ഒറ്റ വരിയാണുള്ളത്. ഈ മാസം 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. നിയമസഭ ചട്ടം 63 പ്രകാരമാണ് വിഡി സതീശന്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി […]