Kerala

ഇടത്തോട്ടും വലത്തോട്ടും ചായാതെ വയനാട്

ഇരു പക്ഷത്തിനും പൂർണ ആധിപത്യം നൽകാതെയാണ് വയനാട് ജില്ല ഇത്തവണ വിധിയെഴുതിയത്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് മുന്നേറിയപ്പോൾ, ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും ഒപ്പത്തിനൊപ്പമായി. ജില്ലാ പഞ്ചായത്ത് ആര് ഭരിക്കുമെന്നാണ് ഇനിയുള്ള പ്രധാന ചർച്ചാ വിഷയം. ഡിഐസി കെ ഒപ്പമുണ്ടായിരുന്ന 2005 നു ശേഷം വയനാട് ജില്ലാപഞ്ചായത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ എൽ.ഡി.എഫിന് സാധിച്ചിരുന്നില്ല. 2015ൽ ലഭിച്ചത് അഞ്ച് സീറ്റുകൾ മാത്രം. ഇത്തവണ ഇതുമാറി. യു.ഡി.എഫിനൊപ്പമെത്തി. എട്ട് സീറ്റുകൾ നേടി തുല്യത പാലിച്ചു. നാല് ബ്ളോക്ക് പഞ്ചായത്തുകളിൽ രണ്ടിലും […]

Kerala

ബിജെപിയെ പരാജയപ്പെടുത്താന്‍ എൽ‌ഡിഎഫ്–യുഡിഎഫ് വോട്ടുകച്ചവടം; കെ. സുരേന്ദ്രന്‍

എൽഡിഎഫിന്‍റെ വിജയം കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്‍റെ ഭാഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്ക് ജയസാധ്യത ഉളളിടങ്ങളിൽ ക്രോസ് വോട്ടിംഗ് നടന്നു. യു.ഡി.എഫിന്റെ മുഴുവൻ വോട്ടുകളും എൽ.ഡി.എഫിനു മറിച്ചുവിറ്റു. തെരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ മാധ്യങ്ങളോട് പറഞ്ഞു. സമ്പൂര്‍ണമായ തകര്‍ച്ചയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് ഉണ്ടായത്. യുഡിഎഫിന്റെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ചുവിറ്റു. യുഡിഎഫിന് നിര്‍ണായക സ്വാധീനമുള്ള വാര്‍ഡുകളില്‍ പോലും വോട്ടിംഗ് ശതമാനം താഴേയ്ക്ക് പോയി. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ […]

India Kerala

‘ഇത്രയും മോശപ്പെട്ട ഭരണം ഇന്ത്യ കണ്ടിട്ടില്ല, ഇടത് സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണം’; സുരേഷ്ഗോപി

ഇത്രയും മോശപ്പെട്ട ഭരണം കേരളം മാത്രമല്ല ഇന്ത്യ പോലും ഇതുവരെ കണ്ടിട്ടില്ലെന്ന് സുരേഷ്ഗോപി എം.പി. ജനങ്ങളോട് സ്മരണയില്ലാത്ത ഇടത് സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സുരേഷ്‌ഗോപിയുടെ പരാമര്‍ശം. ‘സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന കൊള്ളയ്ക്ക് ഇടയില്‍ കൊലപാതകത്തിന് ചെറിയ ശമനം വന്നതില്‍ ദൈവത്തോട് നന്ദി പറയാം. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. ശക്തമായ പ്രതിപക്ഷമായിരുന്നെങ്കില്‍ ഇവരെ എടുത്ത് കളയുമായിരുന്നു. 2016 തെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പത്ത് പേരെ തന്നിരുന്നെങ്കില്‍ സര്‍ക്കാരിനെ […]

Kerala

എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിമതര്‍ ഭീഷണിയാകുന്നു

നാമനിര്‍ദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോഴും എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിമതര്‍ ഭീഷണിയാകുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ ഇരുമുന്നണികൾക്കുമെതിരെ മൂന്ന് വീതം സീറ്റിങ് കൌണ്‍സിലര്‍മാരാണ് വിമതരായി രംഗത്തുള്ളത്. പ്രധാനനഗരസഭകളിലെല്ലാം യു.ഡി.എഫിന് വിമത ഭീഷണിയുണ്ട് മുന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ അഷറഫ് അടക്കം മൂന്ന് സിറ്റിങ് കൌണ്‍സിലരാണ് കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് വിമത ഭീഷണി ഉയര്‍ത്തുന്നത്. ഡെലീന പിൻഹിറോ, ഗ്രേസി ജോസഫ് എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരരംഗത്തുള്ള മറ്റ് കൌണ്‍സിലര്‍മാര്‍. മുസ്ലിം ലീഗ് നേതാവ് ടി.കെ അഷ്റഫിനെക്കൂടാതെ മുസ്ലിം […]

Kerala

19 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂരിൽ 19 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല. ആന്തൂർ നഗരസഭയിലും മലപ്പട്ടത്തും ഉള്‍പ്പെടെയാണ് എൽ.ഡി.എഫിന് എതിരാളികളില്ലാത്തത്. കണ്ണൂർ ആന്തൂർ നഗരസഭയിൽ ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. മലപ്പട്ടം പഞ്ചായത്തിൽ അഞ്ചിടത്തും കോട്ടയം മലബാർ പഞ്ചായത്തിൽ മൂന്നാം വാർഡിലും എൽഡിഎഫിന് എതിരില്ല. തളിപറമ്പ് നഗരസഭയിലെ 25ആം വാർഡായ കൂവോടും കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിൽ രണ്ട് വാര്‍ഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരാളികളില്ല. കാസർകോട് മടിക്കൈ പഞ്ചായത്തിൽ മൂന്ന് […]

Kerala

എൽ.ഡി.എഫ് സമരവേദിയിൽ ചെന്നിത്തലയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ജോസ് കെ. മാണി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ജോസ് കെ. മാണി എൽ.ഡി.എഫ് സമരവേദിയിൽ . കേന്ദ്ര ഏജൻസികൾക്കെതിരെ എൽ.ഡി.എഫ് ഇന്നലെ നടത്തിയ പ്രതിഷേധ പരിപാടി ആരംഭിക്കാൻ ജോസ് കെ. മാണിയെ കാനം രാജേന്ദ്രൻ അടക്കമുള്ള എൽ.ഡി.എഫ് നേതാക്കൾ കാത്തിരുന്നു. അഞ്ചു മണിക്ക് തീരുമാനിച്ചിരുന്ന എൽ.ഡി.എഫ് സമര പരിപാടിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സി.പി.ഐ ജില്ലാ സെക്രെട്ടറിമാർ അടക്കം സമയത്ത് എത്തിയിരുന്നു . ജോസ് കെ മാണി വൈകിയപ്പോൾ വന്നിട്ട് ആരംഭിച്ചാൽ മതിയെന്ന് […]

Kerala

അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു

സംസ്ഥാനത്തെ അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനമുയർത്തി എം.എൽ.എമാർക്കെതിരായ നീക്കം പ്രതിരോധിക്കാനൊരുങ്ങി യു.ഡി.എഫ്. എം.സി കമറുദ്ദീന് പിന്നാലെ കൂടുതൽ യു.ഡി.എഫ് എം.എൽ.എമാർക്കും നേതാക്കൾക്കുമെതിരായ കേസുകൾ സർക്കാർ പൊടി തട്ടിയെടുക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് യു.ഡി.എഫ്. നീക്കം. കേന്ദ്രസർക്കാറിനെതിരെ സി.പി.എമ്മും മുഖ്യമന്ത്രിയും ഉന്നയിക്കുന്ന ആരോപണങ്ങൾ തന്നെയാണ് സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫും ഉന്നയിക്കുന്നത്. എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്ത നടപടിയെ ഉദാഹരണമായി യു.ഡി.എഫ് നേതാക്കൾ വിശദീകരിക്കുന്നു. കച്ചവടത്തിൽ നഷ്ടമുണ്ടായതിനെത്തുടർന്ന് നിക്ഷേപകർക്ക് പണം നൽകാത്തതാണ് സംഭവം. എന്നാൽ ഗുരുതര വകുപ്പുകൾ […]

Kerala

അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ല; എല്‍ഡിഎഫ് വിടാനൊരുങ്ങി ജെഎസ്എസ്

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫ് വിടാനൊരുങ്ങി ജെഎസ്എസ്. ഇടതു മുന്നണിയില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് ജെഎസ്എസ് സംസ്ഥാന സെന്റര്‍ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നിരന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനത്തിനമെടുക്കാന്‍ വിഷയം ഗൗരിയമ്മയുടെ പരിഗണനയ്ക്ക് വിട്ടു. യുഡിഎഫ് ഘടക കക്ഷിയായിരുന്ന ജെഎസ്എസ് ആറ് വര്‍ഷം മുന്‍പാണ് ഇടതു മുന്നണിയിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്‍തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ജെഎസ്എസിന് ഇടത് മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതും മുന്നണിയില്‍ ഘടക കക്ഷിയാക്കാതെ […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച സീറ്റുകള്‍, അതത് പാർട്ടികൾക്ക് തന്നെ നല്‍കാന്‍ കോട്ടയത്തെ ഇടതുമുന്നണിയില്‍ ധാരണ

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ ജയിച്ച സീറ്റുകളിൽ അതത് കക്ഷികൾ തന്നെ മത്സരിക്കാൻ കോട്ടയത്ത് ഇടതു മുന്നണിയിൽ ധാരണ. ജോസ് വിഭാഗം വന്നതോടെ മുന്നേറ്റം ഉണ്ടാക്കാൻ ആകുമെന്ന് ജില്ലാ എൽ.ഡി.എഫ് വിലയിരുത്തി. എന്നാൽ സിറ്റിംഗ് സീറ്റുകൾ പലതും നഷ്ടപ്പെടുമോയെന്ന ആശങ്ക സി.പി.ഐയ്ക്കുണ്ട്. ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്നലെ കോട്ടയത്തു നടന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടികളും കഴിഞ്ഞ തവണ ജയിച്ച സീറ്റുകളിൽ മത്സരിക്കാനാണ് ധാരണ. ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രം സീറ്റിൽ […]

Kerala

ഇടത് പാളയത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തകൃതി

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചരണ തന്ത്രങ്ങൾ തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. നവംബർ 10ന് മുന്നോടിയായി തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് ഇടതുമുന്നണി കരുതുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഊർജിതമാക്കി ഇടതുമുന്നണി. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കാൻ ഇടതുമുന്നണി യോഗം ഉപസമിതിയെ നിയോഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചരണ തന്ത്രങ്ങൾ തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. നവംബർ പത്തിന് മുന്നോടിയായി തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ഡിസംബർ ആദ്യവാരം […]