തലസ്ഥാന മണ്ഡലമായ തിരുവനന്തപുരം പിടിക്കാന്‍ ശക്തമായ പ്രചരണത്തിലാണ് മുന്നണികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറിനെതിരെയുള്ള വോട്ടുകച്ചവട ആരോപണം എല്‍.ഡി.എഫ്. ഒരിക്കല്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. അതെല്ലാം ജനങ്ങള്‍ തള്ളി കളഞ്ഞെന്നാണ് ശിവകുമാറിന്‍റെ മറുപടി. താര പദവിയുള്ള സ്ഥാനാര്‍ഥിയിലൂടെ മണ്ഡലം പിടിക്കാമെന്നാണ് ബി.ജെ.പി കണക്ക്കൂട്ടല്‍. 2011ല്‍ രൂപീകൃതമായത് മുതല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ തൃവര്‍ണ്ണ പതാകയാണ് പാറിയിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു കുറയുകയും നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കോണ്‍ഗ്രസിന് വോട്ടു കൂടുകയും ചെയ്യുന്ന പ്രത്യേക ട്രന്‍ഡ്. എതിര്‍ചേരിക്കാര്‍ ബി.ജെ.പിയുമായി വോട്ടുകച്ചവടമെന്ന […]
Tag: ldf
എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവില്‍ വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ട്: കെ മുരളീധരന്‍
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ടെന്ന് കെ മുരളീധരന്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ 3ാം സ്ഥാനത്ത് എത്തിയവര്‍ എങ്ങനെ ഉപതെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയെന്ന് ചോദ്യം. ഈ ഡീലാണ് ആര്‍ ബാലശങ്കര്‍ തുറന്നുപറഞ്ഞതെന്നും മുരളീധരന്‍. നേമത്ത് നടക്കുന്നത് വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമാണ്. അക്രമ രാഷ്ട്രീയത്തിന് എതിരെയാണ് വടകരയില്‍ പോയത്. അക്രമ രാഷ്ട്രീയത്തേക്കാള്‍ വലിയ ആപത്താണ് വര്‍ഗീയത. ബിജെപി അക്കൗണ്ട് മരിവിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു. നേമത്തെ വോട്ട് കുറഞ്ഞത് കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ പ്രശ്‌നം കൊണ്ടല്ല. പ്രായം ചെന്ന […]
കാഞ്ഞങ്ങാട് അടിയൊഴുക്കുകളുണ്ടാകുമോ എന്ന ആശങ്കയില്‍ എല്‍ഡിഎഫ് നേതൃത്വം
ഇടതു കോട്ടയെന്നറിയപ്പെടുന്ന കാഞ്ഞങ്ങാട് അടിയൊഴുക്കുകളുണ്ടാകുമോ എന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേതൃത്വം. മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ സിപിഐയിലെ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പാണ് ആശങ്കയുടെ അടിസ്ഥാനം. മന്ത്രിസഭയിലെ രണ്ടാമനായ ചന്ദ്രശേഖരന്‍ മണ്ഡലത്തിന്റെ വികസനത്തിലടക്കം കാര്യമായൊന്നും ചെയ്തില്ലെന്ന ആക്ഷേപം സ്വന്തം പാര്‍ട്ടിക്കാര്‍ പോലും രഹസ്യമായി ഉന്നയിക്കുന്നു. അതിനിടയിലാണ് മൂന്നാം സ്ഥാനാര്‍ത്ഥിത്വം. മൂന്നാം തവണ മണ്ഡലത്തില്‍ മത്സരിക്കുന്ന ചന്ദ്രശേഖരനെതിരെ മടിക്കൈ മേഖലയിലാണ് ശക്തമായ എതിരഭിപ്രായമുള്ളത്. അഭിപ്രായ ഭിന്നത പരസ്യമാക്കി മടിക്കൈയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മണ്ഡലം കമ്മറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ ഇത്തരം […]
ലതിക സുഭാഷിന്‍റെ സ്ഥാനാര്‍ഥിത്വം; യു.ഡി.എഫിന് വെല്ലുവിളി, ആശങ്കയില്‍ എല്‍.ഡി.എഫ്
ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ്സ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത് യു.ഡി.എഫിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതിക സുഭാഷ് അവതരിച്ചത് യു.ഡി.എഫിന് ഇരട്ട പ്രഹരമായിരിക്കുകയാണ്. മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നതിനെക്കാള്‍ വലിയ പിന്തുണയും സ്വാധീനവുമാണ് ലതികയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. വിവിധ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന അവഗണനയുടെ പ്രതീകമായിട്ടാണ് ലതിക സീറ്റ് ലഭിക്കാത്തതിനെ ഉയർത്തിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ സ്ത്രീ വോട്ടർമാർ എങ്ങനെ വിധിയെഴുതുമെന്നത് മറ്റ് സ്ഥാനാർഥികളെ ആശങ്കയിലാഴ്ത്തുന്നു. രാഷ്ട്രീയത്തിലുപരി ലതിക […]
എല്‍ഡിഎഫ് വിട്ടു; യുഡിഎഫ് ഘടക കക്ഷിയാകുമെന്ന് മാണി സി കാപ്പന്‍
എല്‍ഡിഎഫ് വിട്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫില്‍ ഘടക കക്ഷിയാകും. എന്‍സിപി എല്‍ഡിഎഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിന് ശേഷമായിരിക്കും പുതിയ പാര്‍ട്ടി രൂപീകരിക്കണോ എന്ന് തീരുമാനിക്കുകയെന്നും കൊച്ചിയില്‍ മടങ്ങിയെത്തിയ മാണി സി കാപ്പന്‍ വ്യക്തമാക്കി. നാളെ മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്‍റുമാരുടെ പിന്തുണ തനിക്കുണ്ടെന്ന് മാണി സി കാപ്പന്‍ അവകാശപ്പെട്ടു. 17 സംസ്ഥാന ഭാരവാഹികളില്‍ […]
അക്രമരാഷ്ട്രീയത്തിന്‍റെ ഭരണമാണ് ഇടത് പക്ഷത്തിനെന്ന് ഉമ്മന്‍ ചാണ്ടി
”സര്‍ക്കാര്‍ സ്വന്തക്കാര്‍ക്കായി പിന്‍വാതില്‍ നിയമനം നടത്തുകയാണ്. അക്ഷരാര്‍ഥത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാഴായി” എല്‍.ഡി.എഫ് ഭരണം അക്രമ രാഷ്ട്രീയത്തിന്‍റേതാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ സ്വന്തക്കാര്‍ക്കായി പിന്‍വാതില്‍ നിയമനം നടത്തുകയാണ്. അക്ഷരാര്‍ഥത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാഴായി. ചെറുപ്പക്കാരോട് കാണിച്ചത് കടുത്ത ക്രൂരതയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസര്‍കോട് കുമ്പളയില്‍ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളമശ്ശേരിയില്‍ എല്‍.ഡി.എഫ്, പുല്ലഴിയില്‍ യു.ഡി.എഫ്; ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കളമശ്ശേരി 37 ആം വാർഡിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. എൽ.ഡി.എഫിന്‍റെ റഫീഖ് മരക്കാർ 62 വോട്ടിനാണ് ജയിച്ചത്. തൃശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി ജയം. യു.ഡി.എഫിലെ കെ രാമനാഥനാണ് വിജയിച്ചത്. കോർപ്പറേഷനിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. 1009 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.രാമനാഥന്‍റെ ജയം. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം.കെ മുകുന്ദന്‍റെ അകാല നിര്യാണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.https://googleads.g.doubleclick.net/pagead/ads?guci=2.2.0.0.2.2.0.0&client=ca-pub-3633938140577492&output=html&h=280&adk=910834384&adf=646027098&pi=t.aa~a.3865988356~i.1~rp.4&w=711&fwrn=4&fwrnh=100&lmt=1611234518&num_ads=1&rafmt=1&armr=3&sem=mc&pwprc=8342774294&psa=1&ad_type=text_image&format=711×280&url=https%3A%2F%2Fwww.mediaonetv.in%2Fkerala%2F2021%2F01%2F22%2Fbypoll-counting&flash=0&fwr=0&pra=3&rh=178&rw=711&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMCIsIng4NiIsIiIsIjg3LjAuNDI4MC4xNDEiLFtdXQ..&dt=1611233989960&bpp=22&bdt=2698&idt=23&shv=r20210120&cbv=r20190131&ptt=9&saldr=aa&abxe=1&cookie=ID%3D685106d00f88fb04-2260a326c5c500bb%3AT%3D1611203116%3ART%3D1611203116%3AS%3DALNI_MY6AYa72dHBXdAkRKiNhnmZE7TMzw&prev_fmts=0x0&nras=2&correlator=5563253557301&frm=20&pv=1&ga_vid=2059228452.1611203116&ga_sid=1611233988&ga_hid=634783967&ga_fc=0&u_tz=330&u_his=1&u_java=0&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_nplug=3&u_nmime=4&adx=154&ady=1423&biw=1349&bih=657&scr_x=0&scr_y=0&eid=21068769&oid=3&pvsid=436893172896762&pem=680&ref=https%3A%2F%2Fwww.mediaonetv.in%2Flatest-news&rx=0&eae=0&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C0%2C0%2C1366%2C657&vis=1&rsz=%7C%7Cs%7C&abl=NS&fu=8320&bc=31&ifi=6&uci=a!6&btvi=1&fsb=1&xpc=cwV8CtsnPM&p=https%3A//www.mediaonetv.in&dtd=M […]
‘ഇത് പ്രത്യേക ജനുസ്സ്, പിണറായി വിജയനെ പി.ടി തോമസിന് മനസ്സിലായിട്ടില്ല’ മുഖ്യമന്ത്രി
പിണറായി വിജയനെ പി.ടി തോമസിന് ഇതുവരെ മനസിലായിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യന്ത്രി. താന്‍ പ്രത്യേക ജനുസ്സ് ആണെന്നും തന്നെ ഇതുവരെ പി.ടി തോമസിന് മനസ്സിലായിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം അവതരിപ്പിക്കവെ പി.ടി തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുതെന്നും ഇവിടെ പൂരപ്പാട്ട് നടത്തുകയാണോ എന്നും പിണറായി പ്രതികരിച്ചു. പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്നും അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ […]
കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തിയെന്ന് ഗവര്‍ണര്‍
സംസ്ഥാനം ഇതുവരെ നേരിടാത്ത വെല്ലുവിളികള്‍ നേരിട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെയും സര്‍ക്കാര്‍ നേരിട്ടു .കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയാക്കുകയാണ് ലക്ഷ്യം. ലോക്ഡൗൺ കാലത്ത് ആരെയും സര്‍ക്കാര്‍ പട്ടിണിക്കിട്ടില്ല. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തി. ഇത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഫെഡറിലസത്തിന് എതിരായ നീക്കങ്ങളെ കേരളം നേരിടും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകും. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച സർക്കാരാണിത്. കോവിഡിനെ പ്രതിരോധിക്കാനായി സർക്കാർ തലത്തിൽ […]
ഏലംകുളത്ത് 40 വര്‍ഷത്തിന് ശേഷം യു.ഡി.എഫിന് ഭരണം
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പഞ്ചായത്തായ ഏലംകുളത്തു ഭരണം പിടിച്ച് യു.ഡി.എഫ്. 40 വർഷത്തിനു ശേഷമാണ് ഇടതുമുന്നണിക്ക് ഇവിടെ ഭരണം നഷ്ടമാകുന്നത്. തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണു കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നേടിയത്. ആകെയുള്ള 16 വാര്‍ഡുകളില്‍ എട്ട് സീറ്റുകള്‍ വീതമാണ് ഇരുമുന്നണികള്‍ക്കും ലഭിച്ചത്. തുടര്‍ന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ യുഡിഎഫിന്റെ സി. സുകുമാരനും സിപിഎമ്മിന്റെ അനിത പള്ളത്തുമാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇരുമുന്നണികളും തുല്യതയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ ഹൈറുന്നീസ വൈസ് പ്രസിഡന്റായി […]