കെടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ വിമതനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍. ഫൈസലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. എന്നാല്‍ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം മുന്നണിക്കുള്ളില്‍ തന്നെ വിഭാഗിയതക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ഇടതുമുന്നണി എത്തിയത്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. എന്നാല്‍ സ്വയം പിന്മാറിയതാണെന്ന് കാരാട്ട് ഫൈസലിന്റെ വിശദീകരണം. കൊടുവള്ളി നഗരസഭയില്‍ നിന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി കാരാട്ട് ഫൈസല്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇടത് എം.എല്‍.എ പി.ടി. റഹീമാണ് കാരാട്ട് ഫൈസലിന്റെ പേര് പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്ത് […]