National

തീസ് ഹസാരി കോടതിയിൽ അഭിഭാഷകർ തമ്മിൽ വെടിവയ്പ്പ്

ഡൽഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടി. അഭിഭാഷകരുടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകൻ വായുവിലേക്ക് വെടിയുതിർത്തു. അതേസമയം വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഭിഭാഷകർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 9 റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ സബ്സി മണ്ഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് വെടിയുതിർത്തത്, കോടതി വളപ്പിൽ എങ്ങനെ ആയുധമെത്തി, വെടിയുതിർത്തയാൾക്ക് പിസ്റ്റളിനുള്ള […]

Kerala

ശബ്‌ദരേഖ പുറത്തുവിട്ട സംഭവം; പൊലീസിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകർ

ശബ്‌ദരേഖ പുറത്തുവിട്ട സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകർ രംഗത്ത്. ബാർ കൗൺസിലിലാണ് അഭിഭാഷകർ പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. ക്രൈംബ്രാഞ്ചിനെതിരെയാണ് ദിലീപിന്റെ അഭിഭാഷകർ പരാതി നൽകിയത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമോയെന്ന കാര്യത്തിൽ ദിലീപ് നിയമോപദേശം തേടും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്നാണ് ദിലീപ് നിയമോപദേശം തേടുന്നത്. അപ്പീൽ നൽകിയാൽ കാലതാമസം ഉണ്ടാകുമോയെന്നും പരിശോധിക്കും. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപിന് തിരിച്ചടി നൽകിക്കൊണ്ട് എഫ്‌ഐആർ […]

India

ആര്യൻ ഖാന്റെ ജാമ്യം; അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാൻ

മകൻ ആര്യൻ ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാൻ. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം ട്വിറ്ററിൽ പ്രചരിച്ച ചിത്രങ്ങളിലൊന്ന് ഷാരൂഖ് ഖാന്റേതായിരുന്നു. ആര്യനുവേണ്ടി ഈ ദിവസങ്ങളിൽ പ്രവർത്തിച്ച അഭിഭാഷകർക്കൊപ്പമുള്ള ചിത്രമായിരുന്നു ട്വിറ്ററിൽ പങ്കുവെച്ചത്. അഭിഭാഷകൻ സതീഷ് മനെഷിൻഡെയും അദ്ദേഹത്തിൻറെ ടീമുമാണ് ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങളിൽ. ഒപ്പം അദ്ദേഹത്തിൻറെ മാനേജർ പൂജ ദദ്‍ലാനിയെയും കാണാം. ആര്യൻ ഖാനു വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയും മുംബൈ ഹൈക്കോടതിയിൽ ഹാജരായിരുന്നു. 23 കാരനായ […]

India

രോഹിണി കോടതിയിലെ വെടിവെയ്പ്; സുരക്ഷാ വീഴ്ചയിൽ പ്രതിഷേധവുമായി അഭിഭാഷകർ

ഡൽഹി രോഹിണി കോടതിയിൽ വെടിവെയ്പുണ്ടായ സംഭവത്തിൽ പ്രതിഷേധവുമായി അഭിഭാഷകർ രംഗത്ത്. കോടതിയിലെ സുരക്ഷാ വീഴ്ചയെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് അഭിഭാഷകർ. സംഭവതി പ്രതിഷേധിച്ച് അഭ്യഭാഷകർ നാളെ ജോലിയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ഡൽഹി ബാർ അസോസിയേഷൻ അറിയിച്ചു. കോടതികളിലെ സുരക്ഷാ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകരുടെ പ്രതിഷേധം. കോടതിയിൽ മുൻപും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് അഭിഭാഷകർ ആരോപിച്ചു. കോടതിയിലുള്ള രണ്ട് സ്കാനറുകളും പ്രവർത്തിക്കുന്നില്ല. കോടതിയിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടില്ലെന്നും തിരിച്ചറിയിൽ കാർഡുകൾ പരിശോധിക്കുന്നതിലും കോടതിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും അഭിഭാഷകർ […]