World

അലക്സി നവൽനിയുടെ മൃതദേഹം വിട്ടുകിട്ടാൻ സഹായിച്ച അഭിഭാഷകൻ കസ്റ്റഡിയിൽ

റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ വിമർശകനുമായ അലക്സി നവാൽനിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് സഹായിച്ച അഭിഭാഷകൻ കസ്റ്റഡിയിൽ. അഭിഭാഷകനയ വാസിലി ഡബ്കോവിനെയാണ് കസ്റ്റഡിയിലെടുത്തത്. അലക്സി നവൽനിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് മാതാവിനെ സഹായിച്ച അഭിഭാഷകനാണ് വാസിലി ഡബ്കോവി. എന്നാൽ തടവിലാക്കിയ ശേഷം തന്നെ വിട്ടയച്ചതായി വാസിലി ഡബ്‌കോവ് മാധ്യമങ്ങളോട് വ്യക്തമാക്കി.അറസ്റ്റിൻ്റെ കാരണത്തെക്കുറിച്ചോ സാഹചര്യത്തെക്കുറിച്ചോ അദ്ദേഹം പ്രതികരിച്ചില്ല. രണ്ട് ദിവസം മുൻപാണ് അലക്സി നവാൽനിയുടെ മൃതദേഹം മാതാവിന് കൈമാറിയത്. മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു മൃതദേഹം കൈമാറിയത്. നവൽനിയുടെ കുടുംബം […]

Kerala

കൊല്ലത്ത് അഭിഭാഷകന് വെടിയേറ്റു; സുഹൃത്ത് അറസ്റ്റില്‍

കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. അഭിഭാഷകനായ മഹേഷിനാണ് വെടിയേറ്റത്. മഹേഷിന്റെ സുഹൃത്തായ പ്രൈം ബേബി അലക്‌സാണ് വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വലത് തോളിന് വെടിയേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് പ്രതി അഭിഭാഷകനെ വെടിവച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകനും സുഹൃത്തും തമ്മില്‍ കുറച്ചുനാളുകളായി കുടുംബപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് രാത്രിയോടെ മഹേഷിന്റെ വീട്ടിലെത്തി പ്രതി ആക്രമണം നടത്തിയത്.