Gulf

പുതുവര്‍ഷം; യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളറിഞ്ഞോ?

ഈ പുതുവര്‍ഷത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടാണ് അറബ് നാടുകള്‍ ആഘോഷിച്ചത്. യുഎഇയില്‍ പുതുവര്‍ഷം പിറന്നതിനൊപ്പം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ബാധിക്കുന്ന ചില നിയമങ്ങള്‍ കൂടി നടപ്പിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതിനോടകം പ്രാബല്യത്തില്‍ വന്ന ചില നിയമങ്ങള്‍ നോക്കാം. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാമൂഹിക സുരക്ഷ ലഭിക്കും. ഒരു ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മൂന്ന് മാസം വരെ […]

India

പ്രതിഷേധങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമം ലോക്സഭയിൽ പാസാക്കി

തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ ലോക്‌സഭയിൽ പാസാക്കി. നിയമ, നീതിന്യായ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബില്ലാണ് ശബ്ദവോട്ടിലൂടെ പാസായത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ബിൽ അവതരിപ്പിച്ചത്. നീക്കം രാജ്യത്തെ പൗരന്മാരല്ലാത്തവരുടെ വോട്ടിംഗിന് ഇടയാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ആധാറും വോട്ടർ ഐ ഡിയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്സഭയിൽ കടുത്ത വാദപ്രതിവാദം നടന്നു. സർക്കാരിന്‍റെ സബ്‌സിഡികൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ആധാർ ആവിഷ്കരിച്ച് നടപ്പിലാക്കിയതെന്നും, വോട്ടർ കാർഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ […]

India

രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു

വർക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ( india introduce work from home law ) വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽസമയം കൃത്യമായി നിശ്ചയിക്കും. ഇന്റർനെറ്റ്, വൈദ്യുതി എന്നിവയ്ക്കുവരുന്ന ചെലവിന് വ്യവസ്ഥയുണ്ടാകും. കൊവിഡാനന്തര സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം തൊഴിൽ രീതിയായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവിൽ ഇന്ത്യയിൽ വർക്ക് […]

India National

മുസ്‍ലിം വ്യക്തി നിയമമടക്കം 52 നിയമങ്ങൾ കേന്ദ്രം പുനഃപരിശോധിക്കുന്നു

മുസ്‍ലിം വ്യക്തിനിയമം അടക്കമുള്ള 52 നിയമങ്ങൾ കേന്ദ്രം പുനഃപരിശോധിക്കുന്നു. 1937ലെ ശരീഅത്ത് ആക്ട് അടക്കം പുനഃപരിശോധിക്കാനാണ് കേന്ദ്ര നിയമമന്ത്രാലയം നീക്കം നടത്തുന്നത്. ഇതോടൊപ്പം, ഹിന്ദു വിവാഹ നിയമം, ഇന്ത്യൻ പിന്തുടർച്ചാ നിയമം, സിവിൽ നടപടിക്രമ നിയമം തുടങ്ങിയവയും പരിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട്. ദേശീയ മാധ്യമമായ എക്കണോമിക്‌സ് ടൈംസ് ആണ് പുതിയ നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 52 നിയമങ്ങളുടെ നിലവിലെ പ്രസക്തിയും ഇവയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്‌നങ്ങളും പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ വിവിധ മന്ത്രാലയങ്ങളോട് കേന്ദ്ര നിയമവകുപ്പ് നിർദേശിച്ചിട്ടുണ്ട്. […]

India National

മധ്യപ്രദേശില്‍ ‘ലൗ ജിഹാദി’നെതിരെ നിയമം; അഞ്ച് വര്‍ഷം കഠിന തടവ്

‘ലൗ ജിഹാദി’നെതിരെ ഉടന്‍ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നാരോത്തം മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൗ ജിഹാദിനെതിരെ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം മാത്രം ലക്ഷ്യംവെച്ചുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിന തടവാണ് വകുപ്പില്‍ ഉള്‍പ്പെടുത്തുന്നത്. കുറ്റവാളികളുടെ സഹായികളും പ്രതിചേര്‍ക്കപ്പെടുന്ന രീതിയിലായിരിക്കും നിയമം. വിവാഹത്തിനായി സ്വമേധയാ മതം മാറുന്നതിനായി ഒരു മാസം മുമ്പ് കലക്ടര്‍ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണം കര്‍ണാടകയില്‍ അധികം താമസിയാതെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ് […]