Kerala

ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുന്നു; പട്ടയഭൂമിയിലെ നിര്‍മാണ വിലക്ക് മറികടക്കുക ലക്ഷ്യം

കേരള ഭൂപതിവ് ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതിയുമായി സംസ്ഥാന സര്‍ക്കാര്‍. പട്ടയഭൂമിയിലെ നിര്‍മാണ വിലക്ക് മറികടക്കാനാണ് ഭേദഗതി. 2019 ഓഗസ്റ്റ് 22 വരെയുള്ള നിര്‍മാണങ്ങള്‍ ക്രമവത്ക്കരിക്കും. പതിനഞ്ച് സെന്റില്‍ താഴെയുള്ള പട്ടയഭൂമിയില്‍ ഉപജീവനത്തിനായുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് അംഗീകരിക്കുകയും ചെയ്യും. എന്നാല്‍ 1500 ചതുരശ്ര അടി തറവിസ്തീര്‍ണം മാത്രമായിരിക്കണം കെട്ടിടങ്ങളുടേത്. അപേക്ഷകനോ ആശ്രിതനോ മറ്റൊരിടത്തും ഭൂമിയില്ലെന്ന് തെളിയിക്കണം. ഭേദഗതി വരുന്നതോടെ ചെറുകിട, വാണിജ്യ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. നിലവില്‍ അനധികൃത കെട്ടിടങ്ങളുടെ പരിധിയിലാണ് അവ. മലയോര മേഖലയിലുള്‍പ്പെടുന്ന ആളുകള്‍ക്ക് […]