Kerala

ഭൂമി രജിസ്ട്രേഷന്‍ തടസപ്പെട്ടത് പരിഹരിക്കാന്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍

സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷന്‍ തടസപ്പെട്ടത് പരിഹരിക്കാന്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍. മൂന്നു ജില്ലകള്‍ക്ക് ഒരു മണിക്കൂര്‍ വീതം രജിസ്‌ട്രേഷനുള്ള സൗകര്യം നല്‍കിക്കൊണ്ട് ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനവും പരാജയപ്പെട്ടു. ഇതോടെ കഴിഞ്ഞ നാലു ദിവസമായി ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകാതെ ജനങ്ങള്‍ വലയുകയാണ്. രജിസ്‌ട്രേഷന്‍ വകുപ്പ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തിലെ സെര്‍വര്‍ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ നാലു ദിവസമായി സംസ്ഥാനത്ത് ഭൂമി രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ഭൂമി രജിസ്‌ട്രേഷന് പുറമെ ആധാരങ്ങളുടെ പകര്‍പ്പ് എടുക്കലുള്‍പ്പെടെ […]